ജി7 ഉച്ചകോടിക്കിടെ ഇറ്റലി പ്രധാനമന്ത്രിക്ക് സല്യൂട്ട് നൽകി ബൈഡൻ; ഫോട്ടോസെഷനിടെ അലഞ്ഞുതിരിഞ്ഞു -വിഡിയോ

റോം: ഇറ്റലിയിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ പരിസരബോധമില്ലാതെ പെരുമാറുന്ന യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ദൃശ്യങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ജി7 ഉച്ചകോടിക്കിടെ ബൈഡന് പറ്റിയ അബദ്ധങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

വ്യാഴാഴ്ച നടന്ന ജി7 ഉ​ച്ചകോടിയിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ ബൈഡൻ സല്യൂട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. തന്നെ സ്വീകരിക്കാനെത്തിയ മെലോണിയുമായി സംസാരിച്ച ബൈഡൻ പിന്നീട് അവരെ സല്യൂട്ട് ചെയ്യുകയാണ്. ഇത് കണ്ട് മെലോണി ചിരിക്കുന്നുമുണ്ട്. ചിലർ ബൈഡന്റെ പ്രവൃത്തിയെ അനുകൂലിക്കുന്നുണ്ട്.

ജി7 നേതാക്കൾ ഇറ്റാലിയൻ സൈന്യത്തിന്റെ പ്രകടനങ്ങൾ കാണുന്നതിനിടെ ബൈഡന് വീണ്ടും അബദ്ധം പറ്റി. നേതാക്കൾ സൈനികരുടെ പ്രകടനം കണ്ടുകൊണ്ടു നിന്നപ്പോൾ ബൈഡൻ വിചിത്രമായി അലഞ്ഞുതിരിഞ്ഞു നടക്കുകയാണ് ദൃശ്യങ്ങളിൽ. പിന്നീട് ഫോട്ടോക്ക് പോസ് ചെയ്യാനായി മെലോണി തന്നെ ബൈഡനെ വേദിയിലേക്ക് കൈപിടിച്ച് തിരികെ എത്തിക്കുകയായിരുന്നു.ഇതോടെ ​യു.എസ് പ്രസിഡന്റിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള ചർച്ചകൾ കൂടുതൽ സജീവമായി. എന്നാൽ ഈ വിഡിയോകളുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. മുമ്പും സുപ്രധാന പരിപാടികൾക്കിടെ ബൈഡൻ മറവിരോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു.

Tags:    
News Summary - Biden wanders off at G7 Summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.