കോവിഡ്​ വ്യാപനം തടയാൻ നടപടികളുമായി ബൈഡൻ; യാത്രാ വിലക്ക്​ വീണ്ടും

വാഷിംഗ്ടണ്‍ (അമേരിക്ക): അമേരിക്കയിൽ കോവിഡ്​ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി കൂടുതൽ നടപടികളിലേക്ക്​ കടക്കുകയാണ്​ പ്രസിഡന്‍റ്​ ജോ ബൈഡൻ. അമേരിക്കയിലേക്ക്​ യാത്ര ചെയ്യുന്നവർക്ക്​ കോവിഡ്​ ടെസ്റ്റ്​ റിപ്പോർട്ട്​ നിർബന്ധമാക്കുകയും യാത്രാവിലക്കുകൾ പുന:സ്​ഥാപിക്കുകയും ചെയ്​തു.  സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ളവര്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തുന്ന എക്‌സിക്യൂട്ടിവ് ഉത്തരവില്‍ പ്രസിഡന്റ് ബൈഡന്‍ ഒപ്പുവെച്ചു.

യൂറോപ്പ്, യു.കെ, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിലവിലുണ്ടായിരുന്ന യാത്രാ നിയന്ത്രണം തുടരുമെന്നും ഉത്തരവില്‍ പറയുന്നു. മാരകമായ വൈറസുകൾ അമേരിക്കയിലേക്ക് വ്യാപിക്കുന്നത് തടയുകയാണ് പുതിയ ഉത്തരവുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.

ഈ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണം ട്രംപ്​ അധികാരം ഒഴിയുന്നതിനു മുമ്പ് ഒഴിവാക്കിയിരുന്നു. ട്രംപിന്‍റെ ഈ ഉത്തരവ് എടുത്തു മാറ്റുകയാണെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. ജനുവരി 26 മുതല്‍ ഉത്തരവ് നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. 


Tags:    
News Summary - Biden with measures to prevent covid spread; Travel ban again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.