ഇംഗ്ലണ്ട്: പക്ഷിപനി വ്യാപിക്കുന്നത് തടയാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യു.കെ. സ്‌കോട്‌ലന്‍ഡ്, ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങൾ മുൻകരുതൽ മേഖലകളാക്കി പ്രഖ്യാപിച്ചു. ഒക്ടോബറിലെ കണക്കുകൾ പ്രകാരം 190 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വലിയ പക്ഷിപനി ബാധയാണ് രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. പക്ഷിപനി ബാധിതരുടെ എണ്ണത്തിലുണ്ടായ വർധനവാണ് രാജ്യത്തെ കടുത്ത നിയന്ത്രണത്തിലേക്ക് നയിച്ചത്. എല്ലാ മൃഗപരിപാലന കേന്ദ്രങ്ങളിലും പക്ഷി സങ്കേതങ്ങളിലും കർശന മുൻകരുതൽ പാലിക്കണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
500ൽ അധികം പക്ഷികളെ വളർത്തുന്ന കേന്ദ്രങ്ങളിൽ ആവശ്യക്കാരെ മാത്രം പ്രവേശിപ്പിക്കാവൂ എന്നുള്ള കർശന നിർദേശമുണ്ട്. കൂടാതെ പ്രവേശിക്കുന്നതിന് മുമ്പും ശേഷവും വസ്ത്രങ്ങൾ അണുവിമുക്കതമാക്കുകയും ചെരുപ്പ് അഴിച്ച് മാറ്റുകയും ചെയ്യണം. വാഹനങ്ങൾ ശുചീകരിക്കണമെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.