ലോസ് ആഞ്ജലസ്: ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ മൂവ്മെന്റ് സഹസ്ഥാപകൻ പാട്രിസ് കളേഴ്സിന്റെ ബന്ധു കീനൻ ആൻഡേഴ്സൺ പൊലീസ് കസ്റ്റഡിയിൽ മരിച്ചു. കഴിഞ്ഞയാഴ്ച പൊലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായാണ് മരണമെന്നാണ് റിപ്പോർട്ട്. വാഹനാപകടത്തെ തുടർന്ന് രക്ഷപ്പെടാൻ ആൻഡേഴ്സൺ ശ്രമിച്ചത് പൊലീസ് തടഞ്ഞു.
പൊലീസുകാർ ഇയാളെ കീഴടക്കാൻ ശ്രമിക്കുന്നതും തോക്കു ചൂണ്ടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അവർ തന്നെ ജോർജ് ഫ്ലോയ്ഡ് ആക്കാൻ ശ്രമിക്കുകയാണെന്ന് ദൃശ്യത്തിൽ പറയുന്നുണ്ട്. പൊലീസിനോട് സഹായം അഭ്യർഥിക്കുന്നതും കാണാം. തന്റെ കസിൻ പൊലീസിന്റെ സഹായം അഭ്യർഥിച്ചെങ്കിലും ലഭിച്ചില്ലെന്നും കൊല്ലപ്പെട്ടെന്നും പാട്രിസ് കളേഴ്സ് പറഞ്ഞു. ഒരാഴ്ചക്കിടയിൽ പൊലീസ് നടപടിക്കിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ കറുത്ത വർഗക്കാരനാണ് ആൻഡേഴ്സൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.