ഇസ്തംബൂൾ: മധ്യ ഇസ്തംബൂളിലെ തിരക്കേറിയ തെരുവിലുണ്ടായ സ്‌ഫോടനത്തിൽ ആറു പേർ കൊല്ലപ്പെട്ടു. 53 പേർക്ക് പരിക്കേറ്റു. ഇസ്തിക്‌ലാൽ അവന്യൂവിൽ ഞായറാഴ്ച പ്രാദേശിക സമയം വൈകീട്ട് 4.20നാണ് സ്ഫോടനം. കാരണം വ്യക്തമല്ല.
വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും പ്രിയപ്പെട്ടതും കടകളും റസ്റ്റാറന്റുകളും തിങ്ങിനിറഞ്ഞതുമായ തിരക്കേറിയ പാതയാണ് ഇസ്തിക്‍ലാൽ അവന്യൂ. സ്‌ഫോടനത്തെ അപകടകരമായ ആക്രമണമെന്ന് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ വിശേഷിപ്പിച്ചു. നാല് പേർ സംഭവസ്ഥലത്തും രണ്ട് പേർ ആശുപത്രിയിലും മരിച്ചതായി ഉർദുഗാൻ പറഞ്ഞു.
അന്വേഷിക്കാൻ അഞ്ച് പ്രോസിക്യൂട്ടർമാരെ നിയോഗിച്ചതായി സർക്കാർ വാർത്ത ഏജൻസി അനഡോലു അറിയിച്ചു. സംഭവത്തെ തുടർന്ന് കടകൾ അടച്ചിടുകയും അവന്യൂ അടച്ചുപൂട്ടുകയും ചെയ്തതായാണ് റിപ്പോർട്ട്. പരിക്കേറ്റവർ ചികിത്സയിലാണെന്ന് ഇസ്തംബൂൾ ഗവർണർ അലി യെർലികായ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.