ഇസ്‍ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റിമോട്ട് കൺട്രോൾ ഉപയോഗിച്ച് നിയന്ത്രിച്ച ബോംബ് പൊട്ടിയാണ് അപകടം. പൊലീസുകാരും ഇരകളിലുണ്ട്.
ബലൂചിസ്ഥാൻ പ്രവിശ്യയിൽ പൊലീസുകാരെ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങളാണ് ഒരു വർഷത്തിനിടെ ഉണ്ടായത്. മേഖലയിൽ പാക് താലിബാനും പൊലീസും സംഘർഷത്തിലാണ്. ആരും അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.