നൈജീരിയൻ ഭീകരസംഘടന ബൊക്കോ ഹറാമിന്‍റെ തലവൻ അബൂബക്കർ ശെഖാവോ കൊല്ലപ്പെട്ടതായി ഇസ്‌ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിൻസ് (ഐ.എസ്.ഡബ്ല്യു.എ.പി). റെക്കോഡ് ചെയ്ത ഒാഡിയോ സന്ദേശത്തിലൂടെയാണ് ഐ.എസ്.ഡബ്ല്യു.എ.പി വിവരം പുറത്തുവിട്ടത്.
ബൊക്കോ ഹറാമും ഐ.എസ്.ഡബ്ല്യു.എ.പിയും പരസ്പരം പോരടിക്കുന്ന ഗ്രൂപ്പുകളാണ്. മേയ് 18നു നടന്ന ഏറ്റുമുട്ടലിൽ അബൂബക്കർ ശെഖാവോയെ വധിച്ചുവെന്നാണ് അവകാശപ്പെടുന്നത്. ബോംബ് പൊട്ടിത്തെറിച്ചാണ് അബൂബക്കർ മരിച്ചതെന്നു സന്ദേശത്തിൽ പറയുന്നു.
അതേസമയം, സ്ഫോടക വസ്തു പൊട്ടിച്ച് അബൂബക്കർ ശെഖാവോ സ്വയം ജീവനൊടുക്കിയതാണെന്നും റിപ്പോർട്ടുകളുണ്ട്. നൈജീരിയൻ രഹസ്യന്വേഷണ വിഭാഗവും ബോക്കോ ഹറാമിനെ സംബന്ധിച്ച് പഠിക്കുന്നവരും അബൂബക്കൾ ശെഖാവോയുടെ മരണം സ്ഥിരീകരിക്കുന്നുണ്ട്.
നൈജീരിയയിൽ 2014ൽ 270 ൽ അധികം സ്കൂൾ വിദ്യാർഥിനികളെ തട്ടിക്കൊണ്ടു പോയ സംഭവത്തോടെയാണു ബൊക്കോ ഹറാം ലോകതലത്തിൽ കുപ്രസിദ്ധി നേടിയത്. ഇതിനെതിരെ 'ഞങ്ങളുടെ പെൺ കുട്ടികളെ തിരിച്ചുതരൂ' എന്ന പേരിൽ നടന്ന പ്രചാരണത്തിന്‍റെ ഭാഗമായി മിഷേൽ ഒബാമയെ പോലുള്ളവർ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.