ഇസ്രായേലുമായി നയതന്ത്ര ബന്ധം വിച്ഛേദിച്ച് ബൊളീവിയ; നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ച് ചിലിയും കൊളംബിയയും

ഗസ്സക്കു മേൽ ബോംബ്മഴ വർഷിക്കുന്ന ഇസ്രായേലിനെതിരെ നയതന്ത്ര തലത്തിൽ മറുപടി നൽകി ബൊളീവിയ. ഇസ്രായേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചാണ് ബൊളീവിയ ഗസ്സയുദ്ധത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയത്. ഗസ്സയിലെ ഇസ്രായേലിന്റെ സൈനിക നീക്കം നീതീകരിക്കാനാവില്ലെന്നും ബൊളീവിയ വ്യക്തമാക്കി. ​

ഇസ്രായേലുമായി നയതന്ത്രബന്ധം വിഛേദിക്കുന്ന ആദ്യ ലാറ്റിനമേരിക്കൻ രാജ്യമാണ് ബൊളീവിയ. ഗസ്സയിൽ വെടിനിർത്തൽ വേണമെന്ന് ആവശ്യപ്പെട്ട ബൊളീവിയ ഉപരോധമേഖലയിലേക്ക് സഹായം എത്തിക്കുമെന്നും അറിയിച്ചു. ഇതാദ്യമായല്ല ബൊളീവിയ ഇസ്രായേലുമായി നയതന്ത്രബന്ധം അവസാനിപ്പിക്കുന്നത്. ഗസ്സ ആക്രമണത്തിന്റെ പേരിൽ നേ​രത്തേ അവസാനിപ്പിച്ച നയതന്ത്രബന്ധം 2019ലാണ് ബൊളീവിയ പുനഃസ്ഥാപിച്ചത്. ബൊളീവിയയുടെ നീക്കത്തെ ഹമാസും അറബ് രാജ്യങ്ങളും സ്വാഗതം ചെയ്തു. 

നയതന്ത്രബന്ധം വിഛേദിച്ച ബൊളീവിയയുടെ നടപടി ഭീകരതക്ക് കീഴടങ്ങുന്ന നീക്കമാണെന്നാണ് ഇസ്രായേൽ പ്രതികരിച്ചത്. ഗസ്സ മുനമ്പിൽ നീതിക്കു നിരക്കാത്ത രീതിയിൽ ഇസ്രായേൽ അക്രമം നടത്തുന്നതിനാലാണ് നയതന്ത്രബന്ധം വിഛേദിച്ചതെന്ന്  ബൊളീവിയ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഫ്രെഡ്ഡി മമാനി വ്യക്തമാക്കി. ഗസ്സയിൽ കുടുങ്ങിക്കിടക്കുന്നവർക്ക് വെള്ളവും ഭക്ഷണവുമടക്കമുള്ള അവശ്യസാധനങ്ങൾ എത്തിക്കാൻ ഉപരോധം നീക്കാൻ ഇസ്രായേൽ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആഴ്ചകളായി ഗസ്സ ഇസ്രായേലിന്റെ സമ്പൂർണ ഉപരോധത്തിലാണ്.

ചിലിയും ഇസ്രായേലി​നെതിരെ രംഗത്തുവന്നിരുന്നു. ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കാത്തപക്ഷം തെൽഅവീവിലെ നയതന്ത്ര പ്രതിനിധിയെ പിൻവലിക്കുന്നതായി ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിസ് പ്രഖ്യാപിച്ചിരുന്നു. ഗസ്സയിൽ മനുഷ്യത്വത്തിന് നിരക്കാത്ത രീതിയിൽ ഇസ്രായേൽ നടത്തുന്ന നരനായാട്ട് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ​വ്യക്തമാക്കി.

ഇസ്രായേലി​ലെ നയതന്ത്ര പ്രതിനിധിയോട് തിരിച്ചുവരാൻ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയും ആവശ്യപ്പെട്ടു. ഗസ്സയിൽ അടിയന്തരമായി വെടിനിർത്തൽ നടപ്പാക്കണമെന്ന് ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവയും ആവശ്യപ്പെട്ടു. ദൈവത്തേയോർത്ത് ഈ അതിക്രമം അവസാനിപ്പിക്കൂ എന്നാണ് അഭയാർഥികേ​ന്ദ്രത്തിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ലുല പ്രതികരിച്ചത്.

ഗ​സ്സ​ക്കു​മേ​ൽ ഒ​ക്ടോ​ബ​ർ ഏ​ഴു മു​ത​ൽ നി​ർ​ബാ​ധം തു​ട​രു​ന്ന വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ചൊ​വ്വാ​ഴ്ച​യും ഒ​ട്ടേ​റെ പേ​ർ കൊ​ല്ല​പ്പെ​ട്ടു. 300 കേ​ന്ദ്ര​ങ്ങ​ൾ ആ​ക്ര​മി​ച്ച​താ​യി ഇ​സ്രാ​യേ​ൽ അ​വ​കാ​ശ​പ്പെ​ടു​ന്നു. 8625 ലേ​റെ ഫ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച മാ​ത്രം മ​ര​ണം 300 ക​വി​ഞ്ഞു.



Tags:    
News Summary - Bolivia severs diplomatic ties with Israel over Gaza war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.