മനില: തെക്കൻ ഫിലിപ്പീൻസിൽ കുർബാനക്കിടെയുണ്ടായ സ്ഫോടനത്തിൽ നാലുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മറാവി സിറ്റിയിലെ മിൻഡനാവോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ജിംനേഷ്യത്തിൽ ഞായറാഴ്ച രാവിലെ കത്തോലിക്കാ ആരാധനയ്ക്കിടെയാണ് സ്‌ഫോടനം ഉണ്ടായത്. ആക്രമണത്തിൽ ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർകോസ് ജൂനിയർ അപലപിച്ചു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അദ്ദേഹം പൊലീസിനും സായുധസേനക്കും നിർദേശം നൽകി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നേരെയുള്ള ഭീകരാക്രമണം അപലപനീയമാണെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു. ആക്രമണത്തെ തുടർന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ക്ലാസുണ്ടായിരിക്കുന്നതല്ലെന്ന് യൂനിവേഴ്സിറ്റി അധികൃതർ അറിയിച്ചു. സ്ഫോടനത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.