ലണ്ടൻ: പാർട്ടിഗേറ്റ് വിവാദത്തിൽ ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ പാർലമെന്റിനെ ബോധപൂർവം തെറ്റിദ്ധരിപ്പിച്ചതായി പാർലമെന്റ് പ്രിവിലേജ് കമ്മിറ്റി റിപ്പോർട്ട്. കോവിഡ് മഹാമാരിയുടെ കാലത്ത് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ലോക്ഡൗൺ ചട്ടങ്ങൾ ലംഘിച്ച് പാർട്ടി നടത്തിയെന്ന ആരോപണമാണ് പാർട്ടിഗേറ്റ് വിവാദം.
ഇതുസംബന്ധിച്ച് പാർലമെന്റിൽ ചോദ്യമുയർന്നപ്പോൾ തനിക്കറിയില്ല എന്നായിരുന്നു ബോറിസിന്റെ മറുപടി. സഭയെയും ജനങ്ങളെയും അദ്ദേഹം ആവർത്തിച്ച് തെറ്റിദ്ധരിപ്പിച്ചുവെന്നാണ് സമിതി റിപ്പോർട്ടിൽ പറയുന്നത്. അന്വേഷണസമിതിയിൽനിന്ന് രഹസ്യസ്വഭാവമുള്ള കത്ത് വഴി റിപ്പോർട്ട് സംബന്ധിച്ച് സൂചന ലഭിച്ച ഘട്ടത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച ബോറിസ് ജോൺസൻ പാർലമെന്റ് അംഗത്വം രാജിവെച്ചിരുന്നു.
സമിതിയുടെ പ്രവർത്തനം രാഷ്ട്രീയ പ്രേരിതമാണെന്നും തന്നെ പുറത്താക്കാനുള്ള നീക്കമാണെന്നും രാജിക്ക് മുമ്പ് അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.