പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം വിലക്കിയ താലിബാൻ നടപടിക്കെതിരെ പരീക്ഷകൾ ബഹിഷ്‌കരിച്ച് ആൺകുട്ടികളുടെ പ്രതിഷേധം

കാബൂൾ: അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് സർവകലാശാല വിദ്യാഭ്യാസം വിലക്കിയ താലിബാൻ നടപടിക്കെതിരെ ക്ലാസുകളും പരീക്ഷകളും ബഹിഷ്‌കരിച്ച് ആൺകുട്ടികളുടെ പ്രതിഷേധം. ടോളോ ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പെൺകുട്ടികളുടെ ക്ലാസുകൾ പുനരാരംഭിച്ചില്ലെങ്കിൽ ബഹിഷ്‌കരണം തുടരുമെന്ന് വിദ്യാർഥികൾ മുന്നറിയിപ്പ് നൽകി.

പ്രതിഷേധങ്ങളുടെ നിരവധി വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘അവൾ പഠിക്കട്ടെ’ എന്ന ഹാഷ് ടാഗോടെ സമൂഹ മാധ്യമങ്ങളിൽ കാമ്പയിനും സജീവമാണ്. കാബൂൾ സർവകലാശാലയിലെ നിരവധി അധ്യാപകരും തീരുമാനം പുനഃപരിശോധിക്കാൻ താലിബാനോട് ആവശ്യപ്പെട്ടു. നിരവധി അധ്യാപകർ തീരുമാനത്തിൽ പ്രതിഷേധിച്ച് ജോലി രാജിവെച്ചതായും റിപ്പോർട്ടുകളുണ്ട്.

അഫ്ഗാനിസ്ഥാനിലെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഡിസംബർ 20നാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസം നിർത്തിയതായി ഉത്തരവിട്ടത്. ഇത് ലോക വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.

Tags:    
News Summary - Boys protested by boycotting classes against the Taliban's move to ban higher education for girls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.