ബ്രസീൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ആദ്യഘട്ടത്തിൽ ആർക്കും ഭൂരിപക്ഷമില്ല

റിയോ ഡെ ജനീറോ: ബ്രസീൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആദ്യറൗണ്ടിൽ ഒരു സ്ഥാനാർഥിക്കും 50 ശതമാനം വോട്ട് നേടാൻ കഴിയാത്തതിനാൽ രണ്ടാം റൗണ്ടിലേക്ക് നീണ്ടു. കൂടുതൽ വോട്ട് നേടിയ മുൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല െഡ സിൽവയും നിലവിലെ പ്രസിഡന്റ് ജൈർ ബോൽസനാരോയും രണ്ടാംഘട്ടമായ റൺ ഓഫ് വോട്ടിൽ മാറ്റുരക്കും. 99.8 ശതമാനം വോട്ടുകൾ എണ്ണിയപ്പോൾ ലുലക്ക് 48.4 ശതമാനം വോട്ടും ബോൽസനാരോക്ക് 43.3 ശതമാനം വോട്ടും ലഭിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഇടതുനേതാവ് ലുല െഡ സിൽവ ആദ്യഘട്ടത്തിൽ തന്നെ വിജയിക്കുമെന്ന വിലയിരുത്തൽ തെറ്റിച്ച് ബോൽസനാരോ മികച്ച പ്രകടനം കാഴ്ചവെച്ചു. ചെറു പാർട്ടികളിൽനിന്നുള്ള ഒമ്പതു സ്ഥാനാർഥികൾക്ക് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞില്ല. ഒക്ടോബർ 30നാണ് രണ്ടാംഘട്ടം വോട്ടെടുപ്പ്. പ്രസിഡന്റാകാൻ 50 ശതമാനം വോട്ട് വേണം. ആർക്കും ഇതു ലഭിച്ചില്ലെങ്കിൽ കൂടുതൽ വോട്ട് നേടിയ രണ്ടു സ്ഥാനാർഥികൾ മാത്രമായി രണ്ടാംഘട്ടം നടത്തുന്നതാണ് രീതി. 26 സംസ്ഥാനങ്ങളിലെ 15.6 കോടി പേർക്കാണ് വോട്ടവകാശമുള്ളത്.

Tags:    
News Summary - Brazil presidential election: No one has a majority in the first phase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.