കോവിഡ്​; ബ്രസീലിൽ മരണം അഞ്ചു​ ലക്ഷത്തിലേക്ക്

ബ്രസീലിയ: ബ്രസീലില്‍ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം അഞ്ചു​ ലക്ഷത്തിലേക്ക്​. വൈറസ് അണുബാധയെ തുടര്‍ന്നുള്ള മരണസംഖ്യ 450,000 കവിഞ്ഞതായി ആരോഗ്യ മന്ത്രാലയം വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം, വൈറസ് അണുബാധയുള്ള 2,173 പേര്‍ മരിച്ചു. പകർച്ചവ്യാധിയുടെ തുടക്കം മുതല്‍ ഇതുവരെ 452,031 പേര്‍ മരിച്ചു. ഇതുവരെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 16,194,209 ആയി. കഴിഞ്ഞ ദിവസം മൊത്തം 73,453 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്​തു. 14.6 ദശലക്ഷത്തിലധികമാളുകള്‍ സുഖം പ്രാപിച്ചിരിക്കുകയാണ്.

Tags:    
News Summary - Brazil’s COVID-19 death toll surpasses 4,50,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.