ഇന്ത്യയുമായുള്ള വ്യാപാര ചർച്ച തുടരുമെന്ന് ബ്രിട്ടൻ

ലണ്ടൻ: ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ തുടരുമെന്ന് അറിയിച്ച് ബ്രിട്ടൻ. ഖാലിസ്ഥാൻ വിഘടനവാദി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയുമായുള്ള ഇന്ത്യയുടെ ബന്ധം വഷളായതിനിടെയാണ് മുൻനിശ്ചയിച്ച പ്രകാരം വ്യാപാര ചർച്ചകൾ തുടരുമെന്ന് യു.കെ അറിയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ഋഷി സുനകിന്റെ വക്താവാണ് ഇക്കാര്യം അറിയിച്ചത്.

കാനഡ ഉന്നയിച്ച ഗൗരവമായ ആരോപണങ്ങളിൽ അവരുമായി ബന്ധപ്പെട്ട് വരികയാണ്. എന്നാൽ, ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ കാനഡ നിർത്തിവെച്ചത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കാനഡ ഇന്ത്യയുമായുള്ള വ്യാപാര ചർച്ച നിർത്തിവെച്ചിരുന്നു.

ഞങ്ങൾ വ്യാപാരം നടത്തുന്ന രാജ്യങ്ങളെക്കുറിച്ച് എപ്പോഴും ആശങ്കയുണ്ട്. അത്തരം ആശങ്കകൾ അതാത് സർക്കാറുകളുമായി ചർച്ച ചെയ്യാറുണ്ട്. എന്നാൽ, ഇന്ത്യയുമായി ഇപ്പോൾ വ്യാപാര ചർച്ച മാത്രമാണ് നടത്തുന്നത്. മറ്റ് പ്രശ്നങ്ങളെ ഇതുമായി ബന്ധപ്പെട്ട് കൂട്ടിയിണക്കാൻ താൽപര്യമില്ലെന്നും ബ്രിട്ടൻ അറിയിച്ചു. കാനഡയും ഇന്ത്യയും തമ്മിലുള്ള പ്രശ്നത്തിലാണ് ബ്രിട്ടന്റെ പ്രതികരണം.

Tags:    
News Summary - Britain to continue trade talks with India despite Canada's allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.