യുക്രെയ്​നിലെ അധിനിവേശം അവസാനിപ്പിക്കാന്‍ ഇന്ത്യയും​ ചൈനയും ഇടപെടണമെന്ന്​ ബ്രിട്ടൺ

ന്യൂഡൽഹി: യുക്രെയ്ന്‍ അധിനിവേശം അവസാനിപ്പിക്കാൻ ഇന്ത്യ ശ്രമിക്കണമെന്ന് ബ്രിട്ടൺ. ഇന്ത്യയും ചൈനയും റഷ്യക്ക്​ മേൽ നയതന്ത്ര സമ്മർദ്ദം വർധിപ്പിക്കണമെന്ന് ബ്രിട്ടൺ ഡെപ്യൂട്ടി പ്രധാനമന്ത്രി ഡൊമിനിക് റാബ് ആവശ്യപ്പെട്ടു. യു.എൻ സുരക്ഷാ കൗൺസിലിലെ സ്ഥിരാംഗമായ ചൈന അവരുടെ ചുമതലകൾ നിർവഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയും ചൈനയും റഷ്യയെ അപലപിക്കുന്നതിൽനിന്ന് വിട്ടുനിൽക്കുകയാണെന്നും ഡൊമിനിക് റാബ് കുറ്റപ്പെടുത്തി. റഷ്യയുമായി അടുത്ത ബന്ധമുള്ളത് കൊണ്ടു തന്നെ ഇരുരാജ്യങ്ങൾക്കും പുടിനെ സമ്മർദ്ദത്തിലാക്കാന്‍ കഴിയുമെന്നും സംഘർഷങ്ങൾ കുറക്കുന്നതിനാണ് ഇരുരാജ്യങ്ങളും ഈ സമയത്ത് പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അധിനിവേശത്തിൽ ആണവായുധങ്ങൾ ഉപയോഗിക്കുമെന്ന പുടിന്റെ ഭീഷണി ചെപ്പടിവിദ്യ മാത്രമാണ്​. അതേസമയം റഷ്യൻ ബിസിനസുകൾക്ക് മേൽ ഉപരോധനമേർപ്പെടുത്താനുള്ള നിയമ നിർമാണങ്ങൾ ത്വരിതഗതിയിൽ നടപ്പാക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. പുടിനുമായി ബന്ധമുള്ളവരെ ശിക്ഷിക്കാൻ നിയമസാധുതയുള്ള ഇക്കണോമിക്ക് ക്രൈം ബില്ലിന് അടുത്ത ആഴ്ചക്കുള്ളിൽ പാർലമെന്‍റ് അംഗീകാരം നൽകുമെന്നും നേരത്തെ അറിയിച്ചിരുന്നു.

Tags:    
News Summary - Britain urges India to pressure Russia to stop Ukraine war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.