ലണ്ടന്‍: ലണ്ടൻ: ബ്രിട്ടനിൽ എലിസബത്ത് രാജ്ഞി അധികാരത്തിലെത്തിയിട്ട് 70 വർഷം പിന്നിട്ടു. ഭരണത്തിന്റെ പ്ലാറ്റിനം ജൂബിലി വിവിധ പരിപാടികളോടെ ആഘോഷിക്കുകയാണ് ബകിങ്ഹാം കൊട്ടാരം.
ഇതിനിടെയാണ് ഏറ്റവും കൂടുതൽ കാലം ഭരിച്ച ബ്രിട്ടീഷ് രാജ്ഞിക്ക് കളിപ്പാട്ട നിർമാതാക്കളായ മാറ്റൽ കമ്പനി ആദരവുമായി രംഗത്തെത്തിയത്. ഭരണത്തിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ പ്രമാണിച്ച് രാജ്ഞിയുടെ രൂപത്തിലുള്ള ബാർബി പാവകൾ കമ്പനി പുറത്തിറക്കി.
ഐവറിഗൗൺ ധരിച്ച എലിസബത്ത് രാജ്ഞിയുടെ സാദൃശ്യമുള്ള പാവക്ക് മിനിയേച്ചർ മെഡലുകളും നീലനിറത്തിലുള്ള റിബണുകളും നൽകി അലങ്കരിച്ചിട്ടുണ്ട്. വിവാഹ ദിനത്തിൽ എലിസബത്ത് രാജ്ഞി ധരിച്ച കിരീടവും പാവക്ക് നൽകിയിട്ടുണ്ട്.
വ്യാഴാഴ്ച രാജ്ഞിക്ക് 96 വയസ്സ് തികയും. 1952 ഫെബ്രുവരി ആറിന് പിതാവ് ജോർജ് ആറാമൻ രാജാവിന്റെ മരണത്തോടെയാണ് രാജ്ഞി അധികാരത്തിലേറുന്നത്. ജൂൺ ആദ്യവാരം നടക്കുന്ന ഔദ്യോഗിക പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് മുന്നോടിയായി ലണ്ടൻ സ്റ്റോറുകളായ ഹാരോഡ്സ്, സെൽഫ്രിഡ്ജസ്, ഹാംലിസ് എന്നിവിടങ്ങളിൽ പാവ വിൽപ്പനക്ക് വെക്കുമെന്ന് മാറ്റൽ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.