ബ്രിട്ടീഷ് എം.പി തായ് വോ ഒവാത്തമി

ഖലിസ്താനി ഗ്രൂപ്പിനെ പിന്തുണച്ച് ട്വീറ്റ്, ബ്രിട്ടീഷ് എം.പി മാപ്പു ചോദിച്ചു

ലണ്ടൻ: നിരോധിത ഖലിസ്താനി ഗ്രൂപ്പായ സിഖ്സ് ഫോർ ജസ്റ്റിസിനെ (എസ്.എഫ്.ജെ) പിന്തുണച്ച് ട്വീറ്റ് ചെയ്ത ബ്രിട്ടീഷ് എം.പി തായ് വോ ഒവാത്തമി ക്ഷമ ചോദിച്ചു. ട്വീറ്റ് പോസ്റ്റ് ചെയ്തത് തന്‍റെ സ്റ്റാഫ് അംഗങ്ങളിലൊരാളാണെന്നും അബദ്ധത്തിൽ സംഭവിച്ചതാണെന്നും അവർ പറഞ്ഞു.

'സിഖുകാരുടെ നീതിക്കായി പിന്തുണയ്ക്കണെമെന്ന് ആവശ്യപ്പെട്ട് ഒരു ട്വീറ്റ് പോസ്റ്റുചെയ്യാൻ ആവശ്യപ്പെട്ട് കുറച്ച് വ്യക്തികൾ എനിക്ക് ഇമെയിൽ ചെയ്തിരുന്നു. കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാതെ എന്‍റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന ഒരു സ്റ്റാഫ് ഞാനറിയാതെ ആ പോസ്റ്റ് ട്വീറ്റ് ചെയ്യുകയായിരുന്നു. തെറ്റ് മന്സ്സിലായതോടെ  ഡിലീറ്റ് ചെയ്തു. എന്‍റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു' ഒവാത്തമി ട്വീറ്റ് ചെയ്തു.

'യു.എൻ മനുഷ്യാവകാശ ദിനത്തിൽ ഞാൻ സിഖ്‌സ് ഫോർ ജസ്റ്റിസിന്‍റെയും സിഖ് സമൂഹത്തിന്‍റെയും അവകാശത്തോടൊപ്പം നിൽക്കുന്നു. സിഖുകാരും ഇന്ത്യൻ അധികാരികളും തമ്മിലുള്ള സംഘർഷം പരിഹരിക്കാനുള്ള വ്യക്തമായ മാർഗ്ഗമാണിത്'- എന്നായിരുന്നു ഡിസംബർ 10ന് ഒവാത്തമിയുടെ വിവാദ ട്വീറ്റ്. പിന്നീട് ട്വീറ്റ് പിൻവലിച്ചു.

Tags:    
News Summary - British MP Taiwo Owatemi apologises for tweet supporting banned Khalistani group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.