ലണ്ടൻ: യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ സ്ഥാനം രാജിവെക്കും. ഇന്ന് തന്നെ ജോൺസന്റെ രാജിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കാറിൽ നിന്നും കൂട്ടരാജിയുണ്ടായതോടെയാണ് കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനം ഒഴിയാൻ ജോൺസൺ നിർബന്ധിതനായത്.
കഴിഞ്ഞ 48 മണിക്കൂറിനിടെ 50ഓളം മന്ത്രിമാരാാണ് യു.കെ സർക്കാറിൽ നിന്നും രാജിവെച്ചത്. ജോൺസൺ പ്രധാനമന്ത്രിയായി ഇരിക്കാൻ യോഗ്യനല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജി. ബോറിസ് ജോൺസനെതിരെ നിരവധി വിവാദങ്ങൾ ഉയർന്നതാണ് കൺസർവേറ്റീവ് പാർട്ടി അംഗങ്ങളുടെ കൂട്ടരാജിക്ക് കാരണം.
അതേസമയം, അടുത്ത ഒക്ടോബർ വരെ ബോറിസ് ജോൺസൺ കാവൽപ്രധാനമന്ത്രിയായി തുടരും. അതിന് ശേഷമായിരിക്കും യു.കെയിൽ പുതിയ പ്രധാനമന്ത്രി സ്ഥാനമേറ്റെടുക്കുക. 2019ലാണ് 58കാരനായ ജോൺസൺ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പാർട്ടി നടത്തിയത് ഉൾപ്പടെ നിരവധി വിവാദങ്ങൾ ജോൺസനെതിരെ ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.