ഒാട്ടവ: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍നിന്നും പാകിസ്താനില്‍നിന്നുമുള്ള വിമാന സര്‍വിസുകള്‍ക്ക് കാനഡ വിലക്ക് നീട്ടി. ജൂണ്‍ 21 വരെയാണ് വിലക്ക് നീട്ടിയത്. ഏപ്രില്‍ 22നാണ് വിലക്ക് ആരംഭിച്ചത്.
ഇന്ത്യയില്‍നിന്നും പാകിസ്താനില്‍നിന്നുമുള്ള എല്ലാവിധ വിമാന സര്‍വിസുകളും 30 ദിവസത്തേക്കായിരുന്നു വിലക്കിയതെന്നും പൊതുജന ആരോഗ്യ താല്പര്യം കണക്കിലെടുത്താണ് നടപടിയെന്നും കനേഡിയന്‍ ഗതാഗത മന്ത്രി ഒമര്‍ അല്‍ഘബ്ര വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഒരു മാസത്തേക്കുകൂടി നീട്ടിയത്. വിമാനയാത്ര വിലക്കുകൊണ്ട് കാനഡയിലെ കോവിഡ് പകര്ച്ചയില് ഗണ്യമായ കുറവുണ്ടെന്നാണ് വിലയിരുത്തല്‍. ഇന്ത്യയില്‍ അതിതീവ്ര വ്യാപനമാണുള്ളത്. ജനിതകമാറ്റം വന്ന 26 മില്യണ്‍ കോവിഡ് കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണം ഇന്ത്യയില്‍നിന്നും പാകിസ്താനില്‍നിന്നുമുള്ള വിമാന യാത്രക്കാരാണെന്നാണ് കാനഡയുടെ വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.