ഓട്ടവ: കൈത്തോക്കുകൾ വാങ്ങാനും വിൽക്കാനും കൈമാറ്റത്തിനും നിയന്ത്രണം ഏർപ്പെടുത്തി കനേഡിയൻ സർക്കാർ. രാജ്യത്ത് തോക്ക് നിയന്ത്രണം നടപ്പാക്കാൻ മേയ് മാസത്തിൽ നിയമനിർമാണം കൊണ്ടുവന്നതിനൊപ്പമാണ് കൈത്തോക്ക് വിൽപന വിലക്കിയതെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഓഫിസ് അറിയിച്ചു.
വെടിവെപ്പ് വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് വാർത്തക്കുറിപ്പിൽ അറിയിച്ചു. ഒരു വർഷത്തിനിടെ നിരവധി പേരാണ് രാജ്യത്ത് വെടിവെപ്പിൽ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തത്. ആക്രമണങ്ങൾ വ്യാപകമായതോടെയാണ് ഭരണകൂടം നിയമനിർമാണത്തിനും മറ്റു നടപടികൾക്കും മുതിർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.