ഒട്ടാവ: താലിബാനെ അഫ്ഗാനിസ്ഥാെൻറ ഔദ്യോഗിക സർക്കാറായി അംഗീകരിക്കില്ലെന്ന് കനേഡിയൻ പ്രസിഡൻറ് ജസ്റ്റിൻ ട്രൂഡോ. കാനഡയിലെ പ്രധാന രണ്ട് പാർട്ടികളായ ലിബറലുകളും കൺസർവേറ്റീവുകളും സമാന നിലപാടുകാരാണ്.
താലിബാൻ തീവ്രവാദികൾ എന്ന് അധികാരം ഏറ്റെടുത്താലും പിന്തുണക്കില്ലെന്ന് 20 വർഷം മുമ്പ് വ്യക്തമാക്കിയതാണെന്നും ട്രൂഡോ പറഞ്ഞു. തെരഞ്ഞെടുത്ത ജനാധിപത്യ സർക്കാറിനെ ബലപ്രയോഗത്തിലൂടെ പുറത്താക്കിയെന്നും കനേഡിയൻ നിയമപ്രകാരം താലിബാൻ തീവ്രവാദ സംഘടനയാണെന്നും ട്രൂഡോ പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ നിന്നും ജനങ്ങളെ പുറത്തെത്തിക്കുന്നതിലാണ് തങ്ങളുടെ ശ്രദ്ധയെന്നും ജനങ്ങൾക്ക് എയർപോർട്ടിലെത്താനുള്ള സൗകര്യം താലിബാൻ ഒരുക്കണമെന്നും ട്രൂഡോ കൂട്ടിച്ചേർത്തു. ചൈനയും റഷ്യയും അടക്കമുള്ള രാജ്യങ്ങൾ താലിബാനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.