12നും 15നും ഇടക്കുള്ള കുട്ടികൾക്ക്​ ഫൈസർ വാക്​സിൻ നൽകുമെന്ന്​കാനഡ

ടൊറ​േന്‍റാ: 12നും 15നും ഇടക്ക്​ പ്രായമുള്ള കുട്ടികൾക്ക്​ഫൈസർ കോവിഡ്​ വാക്​സിൻ നൽകാ​​നൊരുങ്ങി കാനഡ. ഫെഡറൽ ആരോഗ്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചതാണ്​ഇക്കാര്യം. ഇതോ​ടെ കുട്ടികളിൽ ഫൈസർ വാക്​സിൻ കുത്തിവെക്കാൻ അനുവാദം നൽകിയ ആദ്യ രാജ്യമായി കാനഡ മാറി.

കുട്ടികളിൽ ഫൈസർ വാക്​സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന്​ തെളിഞ്ഞതിനെ തുടർന്നാണ്​ നടപടിയെന്ന്​ കനേഡിയൻ ഫെഡറൽ ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉപദേഷ്​ടാവ്​ സുപ്രിയ ശർമ്മ പറഞ്ഞു. 'ഞങ്ങൾ ഒടുവിൽ തുരങ്കത്തിന്‍റെ അവസാനഭാഗത്ത്​ അൽപം വെളിച്ചം കണ്ടെത്തിയിരിക്കുകയാണ്​' -അവർ പറഞ്ഞു.

സമാനമായ നീക്കം യു.എസ്​ ഫുഡ്​ ആൻഡ്​ ഡ്രഗ്​ അഡ്​മിനിസ്​ട്രേഷനും ഉടൻ നടപ്പാക്കുമെന്ന്​ അമേരിക്കൻ ആരോഗ്യ അധികൃതർ അറിയിച്ചു.   

Tags:    
News Summary - Canada permits Pfizer Covid-19 vaccine for children aged 12-15

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.