ഓട്ടവ: കാനഡയിൽ കത്തിയാക്രമണത്തിൽ 10 പേർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. മൈൽസ് സാൻഡേഴ്സനെ (31) സസ്‌കാച്ചെവനിൽ നിന്നാണ് കനേഡിയൻ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സ്വയം മുറിവേൽപ്പിച്ച് പ്രതി ജീവനൊടുക്കി.
കത്തിയാക്രമണത്തിൽ പരിക്കേറ്റ 10 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്.
ഞായറാഴ്ച കാനഡയിലെ സസ്‌കാഷെവാൻ പ്രവിശ്യയിലാണ് ദാരുണ സംഭവം നടന്നത്. ജെയിംസ് മിത്ത് ക്രീ നാഷൻ, സമീപത്തെ വെൽഡൻ എന്നീ സ്ഥലങ്ങളിലെ 13 ഇടങ്ങളിലായാണ് ആക്രമണത്തിനിരയായവരെ കണ്ടെത്തിയത്. ആക്രമണത്തിന് ശേഷം പ്രതികൾ കാറിൽ കടന്നുകളഞ്ഞിരുന്നു.
ആക്രമണത്തെ തുടർന്ന് 2,500 പേർ അധിവസിക്കുന്ന ജെയിംസ് സ്മിത്ത് ക്രീ നേഷൻ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അധികൃതർ, സസ്‌കാച്ചെവൻ പ്രവിശ്യയിലെ ആളുകളോട് മറ്റൊരിടത്തേക്ക് മാറിത്താമസിക്കാനും നിർദേശിച്ചിരുന്നു.
മൈൽസിന്‍റെ സഹോദരനും മറ്റൊരു പ്രതിയുമായ ഡാമിയൻ സാൻഡേഴ്സന്‍റെ മൃതദേഹം കണ്ടെത്തിയിരുന്നു. ഡാമിയനെ സഹോദരൻ കൊലപ്പെടുത്തിയതാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.