ഹർദീപ് സിങ് നിജ്ജാറിന്റെ അനുസ്മരണം സംഘടിപ്പിച്ച് കാനഡ

ഒട്ടാവ: ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിനെ അനുസ്മരിച്ച് കനേഡിയൻ പാർലമെന്റ്. നിജ്ജാറിന്റെ ഒന്നാം ചരമവാർഷിക ദിനത്തിലാണ് അനുസ്മരണം. മൗനമാചരിച്ചായിരുന്നു കനേഡിയൻ പാർലമെന്റ് അനുസ്മരണം സംഘടിപ്പിച്ചത്. പ്രകോപനമുണ്ടാക്കുന്ന നടപടിയാണ് കാനഡയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും വിമർശനമുണ്ട്.

ഖാലിസ്താൻ ടൈഗർ ഫോഴ്സിന്റെ തലവൻ ഹർദീപ് സിങ് നിജ്ജാർ കഴിഞ്ഞ വർഷം ജൂൺ 18നാണ് കൊല്ലപ്പെട്ടത്. ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരക്ക് മുന്നിൽവെച്ചായിരുന്നു കൊലപാതകം. ഇന്ത്യൻ സർക്കാറിന്റെ ഭീകരരുടെ പട്ടികയിൽ ഹർദീപ് സിങ് നിജ്ജാറും ഇടംപിടിച്ചിരുന്നു.

കരൺ ബ്രാർ, അമാൻദീപ് സിങ്, കമൽപ്രീത് സിങ്, കരൺപ്രീത് സിങ് എന്നീ നാല് പേരാണ് നിജ്ജാർ വധത്തിന് പിന്നിലെന്നാണ് കണ്ടെത്തൽ. അതേസമയം, നിജ്ജാർ വധത്തിന് പിന്നിൽ ഇന്ത്യൻ സർക്കാറിന് പങ്കുണ്ടെന്ന് കാനഡ ആരോപിച്ചിരുന്നു. ഈ ആരോപണം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളാവുന്നതിനും കാരണമായിരുന്നു.

നേരത്തെ ജി7 ഉച്ചകോടിക്കിടെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ന​രേന്ദ്ര മോദിയുമായി ചർച്ച നടത്തിയിരുന്നു. സാമ്പത്തിക രംഗത്തും ദേശസുരക്ഷയിലും പുതിയ സർക്കാറുമായി സഹകരിക്കുമെന്ന് ട്രൂഡോ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Canadian Parliament's 'moment of silence' to mark one year of Nijjar's killing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.