അറസ്റ്റ് വാറന്റിനിടെ കനേഡിയൻ പൊലീസുകാരൻ വെടിയേറ്റ് മരിച്ചു; രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്ക്

കൊളംബിയ: അറസ്റ്റ് വാറന്റ് നൽകുന്നതിനിടെ കനേഡിയൻ പൊലീസുകാരൻ വെടിയേറ്റ് മരിച്ചു. വാൻകൂവറിലെ ഒരു റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് ഉദ്യോഗസ്ഥനാണ് വെടിയേറ്റ് മരിച്ചത്. മറ്റ് രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. വാൻകൂവറിന് കിഴക്കുള്ള കോക്വിറ്റ്‌ലാമിൽ അറസ്റ്റ് വാറന്‍റുമായി വന്ന ഉദ്യോഗസ്ഥനുമായി ഒരു യുവാവ് വാക്കേറ്റമുണ്ടായതായി ദൃക്സാക്ഷികൾ പറഞ്ഞു. തുടർന്നാണ് വെടിവയ്പുണ്ടായതെന്ന് ബ്രിട്ടീഷ് കൊളംബിയയുടെ ഇൻഡിപെൻഡന്റ് ഇൻവെസ്റ്റിഗേഷൻസ് ഓഫിസ് പറഞ്ഞു.

സംഭവത്തിൽ പ്രതിക്കും വെടിയേറ്റു. മരിച്ച ഉദ്യോഗസ്ഥൻ 51 കാരനായ കോൺസ്റ്റബിൾ റിക്ക് ഒ ബ്രയാൻ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവസ്ഥലത്ത് വെച്ച് തന്നെ അദ്ദേഹം മരിച്ചിരുന്നു. പരിക്കേറ്റ ഒരു ഉദ്യോഗസ്ഥനെ ആശുപത്രിയിൽ ചികിത്സയ്ക്ക് ശേഷം വിട്ടയച്ചതായും മറ്റൊരാൾ പരിക്കുകളോടെ ആശുപത്രിയിൽ തുടരുകയാണെന്നും ആർ‌.സി.‌എം‌.പി ഡെപ്യൂട്ടി കമ്മീഷണർ ഡ്വെയ്‌ൻ മക്‌ഡൊണാൾഡ് പറഞ്ഞു. ഉദ്യോഗസ്ഥന്റെ മരണവും സഹപ്രവർത്തകർക്ക്‌ പരിക്കേറ്റതുമായ സംഭവത്തിൽ നരഹത്യാ അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ നടപടികൾ പരിശോധിക്കുമെന്ന് ഇൻഡിപെൻഡന്റ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് അറിയിച്ചു.

Tags:    
News Summary - Canadian policeman shot dead during arrest warrant; Two officers were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.