ന്യൂയോർക്ക്: കാപിറ്റോൾ കലാപത്തിന്റെ പേരിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വീണ്ടും അമേരിക്കൻ പ്രസിഡന്റാകുന്നതിൽനിന്ന് വിലക്കണമെന്ന് ഹൗസ് സെലക്ട് കമ്മിറ്റി ശിപാർശ. 2021 ജനുവരി ആറിനാണ് ജോ ബൈഡൻ പ്രസിഡന്റാവുന്നത് തടയാൻ ട്രംപ് അനുകൂലികൾ കാപിറ്റോൾ ബിൽഡിങ്ങിലേക്ക് ഇരച്ചുകയറി അക്രമം നടത്തിയത്. ട്രംപിനും ഇതിൽ ഉത്തരവാദിത്തമുണ്ടെന്നാണ് അന്വേഷണ സമിതി നിരീക്ഷണം.
ഒമ്പതംഗ പാനൽ ആയിരത്തോളം പേരിൽനിന്ന് മൊഴിയെടുത്താണ് 845 പേജുള്ള റിപ്പോർട്ട് തയാറാക്കിയത്. ഇ-മെയിൽ, ടെക്സ്റ്റ്, ഫോൺ രേഖകളും പരിശോധിച്ചു. നൂറുകണക്കിനാളുകളാണ് കാപിറ്റോൾ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. എന്നാൽ, ആക്രമണത്തിൽ തനിക്ക് പങ്കില്ലെന്നാണ് ട്രംപിന്റെ വാദം. കാപിറ്റോൾ ആക്രമണത്തിന് ശേഷം കലാപത്തിന് പ്രേരണ നൽകിയതിന് ട്രംപിനെ ഡെമോക്രാറ്റിക് ഭൂരിപക്ഷ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തെങ്കിലും സെനറ്റ് കുറ്റവിമുക്തനാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.