കാബൂൾ: അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിൽ ഞായറാഴ്ച രാവിലെയുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ ഒമ്പതു പേർ കൊല്ലപ്പെട്ടു.
ആക്രമണത്തിൽ അഫ്ഗാൻ പാർലമെൻറ് അംഗം ഖാൻ മുഹമ്മദ് വർദക് ഉൾപ്പെടെ 20 പേർക്ക് പരിക്കുണ്ട്. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും വയോധികരുമുണ്ട്.
പരിക്കേറ്റ എം.പിയുടെ നില തൃപ്തികരമാണെന്ന് അഫ്ഗാൻ ആഭ്യന്തര മന്ത്രി മസ്ഊദ് അന്ദറാബി പറഞ്ഞു. മരണസംഖ്യ ഉയർന്നേക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാബൂളിലെ ഖോശൽ ഖാൻ മേഖലയിലൂടെ എം.പിയുടെ വാഹനം കടന്നുപോകുേമ്പാഴായിരുന്നു സ്ഫോടനം.
സമീപത്തെ കെട്ടിടങ്ങൾക്കും കടകൾക്കും വാഹനങ്ങൾക്കും സ്ഫോടനത്തിൽ തീപിടിച്ചു. സംഭവത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അഫ്ഗാൻ പ്രസിഡൻറ് അശ്റഫ് ഗനി സംഭവത്തിൽ പ്രതിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.