?????????? ??????? ??????? ?????????????? ??? ?????????????. ?????????????????? ???????? ??? ???

റൗണ്ട്​ എബൗട്ടിലിടിച്ച്​ പറന്നുയർന്ന് സ്വിഫ്​റ്റ്​​ കാർ -VIDEO

വാഴ്​സോ: നിയന്ത്രണം വിട്ട്​ റൗണ്ട്​ എബൗട്ടിലിടിച്ച കാർ ഏഴുമീറ്ററോളം ഉയരത്തിൽ പറന്ന്​ മീറ്ററുകൾക്കപ്പുറം പതിച്ചു. 41 കാരനായ ഡ്രൈവറെ കാർ വെട്ടിപ്പൊളിച്ച്​ പുറത്തെടുത്തു.

പോളണ്ടിലെ റാബിയൻ ഗ്രാമത്തിലാണ്​ സംഭവം. ഒഴിഞ്ഞ നിരത്തിലൂടെ അതിവേഗതയിലാണ്​ കാർ വന്നത്​. സ്ട്രീറ്റ്​ ഓഫ്​ ലോർഡ്​സിലെ ​റൗണ്ട്​ എബൗട്ടിലേക്ക്​ ഇടിച്ചു കയറിയ കാർ വാനിലേക്ക്​ പറന്നുയർന്നു. ഏഴുമീറ്ററോളം ഉയരമുള്ള മരത്തിലിടിച്ച്​ സമീപത്തെ ഇടവകയുടെ കെട്ടിടത്തിൽ ഇടിച്ചാണ്​ താഴേക്ക്​ പതിച്ചത്​. സമീപത്തെ സി.സി.ടിവി കാമറയിൽ പതിഞ്ഞ, കാർ വായുവിലൂടെ പറക്കുന്ന ദൃശ്യം ഇതിനകം പത്തുലക്ഷത്തി​േലറെ പേരാണ്​ കണ്ടത്​.

പോളിഷ് അധികൃതർ പുറത്തുവിട്ട ഈ വിഡിയോ നിരവധി പേർ പങ്കുവെച്ചു. അഗ്നിശമന സേനാംഗങ്ങൾ ആശുപത്രിയിലെത്തിക്കു​േമ്പാൾ 41 കാരനായ ഡ്രൈവർക്ക്​ ബോധമുണ്ടായിരുന്നതായി ബ്രിട്ടീഷ്​ പത്രമായ ഡെയ്‌ലി മെയിൽ റിപ്പോർട്ട്​ ചെയ്യുന്നു. ഏപ്രിൽ 12ന്​ ​വൈകീട്ട് ആറുമണിയോടെയാണ് അപകടം. ഡ്രൈവർ ലഹരിയിലാണോയെന്നറിയാൻ രക്തപരിശോധന ഫലം കാത്തിരിക്കുകയാണ് പോലീസ്.

Full View
Tags:    
News Summary - Car Hits Roundabout, Flies Through Air In Horrifying Footage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.