Representative Image

ദക്ഷിണ സുഡാനില്‍ വിമാനം തകര്‍ന്ന് 17 മരണം; ജനം തിക്കിത്തിരക്കിയത് പണം കവരാന്‍

ജൂബ: ദക്ഷിണ സുഡാനില്‍ ചരക്ക് വിമാനം തകര്‍ന്ന് 17 പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ടുപേര്‍ വിമാന ജീവനക്കാരാണ്.

പണവും ഭക്ഷ്യവസ്തുക്കളും അടക്കം സാധനങ്ങളുമായി പോയ സൗത്ത് വെസ്റ്റ് ഏവിയേഷന്റെ വിമാനമാണ് തകര്‍ന്നത്.

അതേസമയം, വിമാനം തകര്‍ന്ന് വീണ് തീപടര്‍ന്നുകൊണ്ടിരിക്കെ സ്ഥലത്തെത്തിയ പലരും പണം മോഷ്ടിക്കാന്‍ തിക്കിത്തിരക്കിയെന്നാണ് റിപ്പോര്‍ട്ട്. ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

തലസ്ഥാനമായ ജൂബയിലെ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെയായിരുന്നു അപകടം. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-08 01:10 GMT