മഡ്രിഡ്: കാറ്റലോണിയൻ മുൻ പ്രസിഡൻറ് കാർലസ് പ്യുജിമോണ്ടിനെ (58) ഇറ്റലിയിൽ അറസ്റ്റ് ചെയ്തു. സ്പാനിഷ് അറസ്റ്റ് വാറൻറിനെ തുടർന്നാണ് നടപടി. ഇദ്ദേഹെത്ത സ്പെയിനിനു വിട്ടുനൽകണോ എന്നതു സംബന്ധിച്ച് വാദംകേൾക്കാൻ കോടതിയിൽ ഹാജരാക്കും. ഇറ്റലിയിലേക്കുള്ള യാത്രാമധ്യേ അൽഖീറോയിലാണ് കാറ്റലൻ നേതാവിനെ അറസ്റ്റ് ചെയ്തത്. 2017ൽ കാറ്റലോണിയയുടെ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് നടത്തിയ ഹിതപരിശോധന ഭരണഘടനവിരുദ്ധമെന്ന് മഡ്രിഡ് കോടതി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് സ്പെയിനിൽനിന്ന് പലായനം ചെയ്ത പ്യുജിമോണ്ട് നാലു വർഷമായി ബെൽജിയത്തിൽ പ്രവാസജീവിതം നയിക്കുകയായിരുന്നു.
പ്യുജിമോണ്ടിനെതിരെ രാജ്യേദ്രാഹക്കുറ്റം ചുമത്തിയ സ്പെയിൻ അന്താരാഷ്ട്ര അറസ്റ്റ് വാറൻറ് പ്രഖ്യാപിക്കുകയും ചെയ്തു. 90 ശതമാനം ജനങ്ങളും ഹിതപരിശോധനയെ അനുകൂലിച്ചിരുന്നു. അറസ്റ്റ് ചെയ്ത നടപടിെയ ഇപ്പോഴത്തെ കാറ്റലോണിയ പ്രസിഡൻറ് പിയറി അരഗോൺസ് അപലപിച്ചു. സ്പെയിനിൽ രാഷ്ട്രീയ സംഘർഷം പരിഹരിക്കാൻ കാറ്റലോണിയയുടെ സ്വാതന്ത്ര്യം മാത്രമാണ് പോംവഴിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സ്പെയിനിെൻറ വടക്കുകിഴക്കൻ മേഖലയിലെ സ്വയംഭരണപ്രവിശ്യയാണ് കാറ്റലോണിയ. സ്പാനിഷ് സമ്പദ്വ്യവസ്ഥയുടെ നെടുന്തൂണാണ് ഈ പ്രവിശ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.