സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ചൈനീസ് പ്രസിഡൻറ് ഷി ജിൻ പിങ്ങും

മാറുന്ന ശാക്തിക സമവാക്യങ്ങൾ; നയതന്ത്ര തലത്തിൽ ചൈനീസ് മാജിക്

ഗസ്സ യുദ്ധം ഒഴിച്ചുനിർത്തി അന്താരാഷ്ട്രീയം പരിശോധിക്കുമ്പോൾ ശ്രദ്ധേയമായ നയതന്ത്ര ഇടപെടലുകളുടെയും അവ വിജയത്തിലെത്തിയതിന്റെയും വർഷമാണ് 2023. നയതന്ത്ര മികവിൽ കഴിഞ്ഞ വർഷം മികച്ചുനിന്നത് ചൈനയാണ്. ഇറാനും സൗദിയും തമ്മിൽ പതിറ്റാണ്ടുകൾ നീണ്ട വൈരം തീർത്ത് യോജിപ്പിന്റെ വഴി കണ്ടെത്തുന്നതിൽ ചൈന കൈവരിച്ച വിജയം പശ്ചിമേഷ്യയുടെ തലവര മാറ്റിയെഴുതാൻ പര്യാപ്തമാണ്.

2021 ഏ​പ്രി​ലി​ൽ ഇ​റാ​ഖും ഒ​മാ​നും മു​ൻ​കൈ​യെ​ടു​ത്ത് തു​ട​ങ്ങി​യ ച​ർ​ച്ച​ക​ളാ​ണ്​ ചൈ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​ച്ചത്. ചൈ​നീ​സ്​ പ്ര​സി​ഡ​ന്‍റ്​ ഷി ​ജി​ൻ​പി​ങ്ങി​ന്‍റെ മു​ൻ​കൈ​യി​ൽ സൗ​ദി, ഇ​റാ​ൻ ഭ​ര​ണ​നേ​തൃ​ത്വ​ങ്ങ​ൾ ത​മ്മി​ലു​ള്ള ധാ​ര​ണ​യു​ടെ തു​ട​ർ​ച്ച​യാ​യി മാ​ർ​ച്ച്​ ആ​റു മു​ത​ൽ പ​ത്തു​വ​രെ തീ​യ​തി​ക​ളി​ൽ ബെ​യ്​​ജി​ങ്ങി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ്​ പ​ശ്ചി​മേ​ഷ്യ​യി​ലും ആ​ഗോ​ള​ത​ല​ത്തി​ലും വ​മ്പി​ച്ച പ്ര​തി​ഫ​ല​നം സൃ​ഷ്ടി​ച്ചേ​ക്കാ​വു​ന്ന സു​പ്ര​ധാ​ന​ തീ​രു​മാ​ന​മു​ണ്ടാ​യ​ത്. ഇരു രാജ്യങ്ങളും പൂട്ടിയ എംബസികൾ തുറന്നു. മന്ത്രിതല സന്ദർശനമുണ്ടായി.

യമനിലെ ആ ഭ്യന്തര സംഘർഷം അവസാനിപ്പിക്കാനും ഇത് സഹായകമായി. സൗദി പിന്തുണയുള്ള യമൻ സർക്കാറും ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരും പരസ്പരമുള്ള പോര് നിർത്തി. ഹൂതികൾ സൗദിയിലേക്ക് നിരന്തരം മിസൈൽ അയച്ചിരുന്നതും നിലച്ചു. ദ​ശ​ക​ത്തി​ലേ​റെ നീ​ണ്ട പി​ണ​ക്കം തീ​ർ​ത്ത് സൗ​ദി -സി​റി​യ ന​യ​ത​ന്ത്ര​ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​ൻ തീരുമാനിച്ചു. 12 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​​ശേ​ഷം

സിറിയൻ വിദേശകാര്യ മന്ത്രി സൗദി സന്ദർശിച്ചു. ​സിറി​യ​യി​ൽ ഭൂ​ക​മ്പ​മു​ണ്ടാ​യ​പ്പോ​ൾ സൗ​ദി ഉ​ൾ​പ്പെ​ടെ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് സ​ഹാ​യം ഒ​ഴു​കി. അസർബൈജാനും അർമീനിയയും വർഷങ്ങളായി നിലനിന്നിരുന്ന പ്രശ്നങ്ങൾ പരിഹരിച്ച് സൗഹൃദം സ്ഥാപിച്ചു. ഈ വർഷവും ഏറ്റുമുട്ടലുണ്ടാവുകയും ഒരു ലക്ഷത്തിലധികം അർമീനിയൻ വംശജർ അസർബൈജാനിൽ നിന്ന് പലായനം ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് നടന്ന ചർച്ചകളിലാണ് പ്രശ്നങ്ങൾ പരിഹരിച്ചത്.

ലോ​ക​ക്ര​മം മാ​റു​ന്നു?

അന്തർദേശീയതലത്തിൽ ശക്തി സന്തുലനങ്ങൾ മാറുന്നതിന് 2023 സാക്ഷിയായി. അ​മേ​രി​ക്ക​ക്ക് അ​ജ​യ്യ​മാ​യ മേധാശക്തിയുള്ള ലോ​ക​ക്ര​മം മാ​റു​ന്നുവെന്ന സൂചനകളാണ് ലഭിക്കുന്നത്. സൗദി സഖ്യരാജ്യങ്ങളുടെ ഏക വിശ്വസ്ത പങ്കാളി എന്ന നില അമേരിക്കക്ക് നഷ്ടമായി.

ആ വിടവിലേക്ക് ചൈന നടന്നുകയറി. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിന്റെയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെയും സൗദി സന്ദർശനം അമേരിക്കക്ക് അസ്വസ്ഥതയുണ്ടാക്കി. ‘‘ഓ​രോ നാ​ടും അ​വ​രു​ടെ സാ​മ്പ​ത്തി​ക, വാ​ണി​ജ്യ, സു​ര​ക്ഷ​രം​ഗ​ത്തെ പു​രോ​ഗ​തി​ക്കു വേ​ണ്ടി​യാ​ണ്​ മ​റ്റു രാ​ജ്യ​ങ്ങ​ളു​മാ​യി കൈ​കോ​ർ​ക്കു​ന്ന​ത്. അ​ന്യോ​ന്യം ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​തി​രി​ക്കു​ക ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളു​ടെ സാ​മാ​ന്യ മ​ര്യാ​ദ​യാ​ണ്. അ​മേ​രി​ക്ക​ക്ക്​ അ​വ​രു​ദ്​​ഘോ​ഷി​ക്കു​ന്ന ന​ല്ല മൂ​ല്യ​ങ്ങ​ളും മാ​തൃ​ക​ക​ളും ആ​രു​ടെ മു​ന്നി​ലും പ്ര​ക​ടി​പ്പി​ക്കാം.

സൗദി സന്ദർശനത്തിനെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ സ്വീകരിക്കുന്ന കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ

അ​തു ന​​ന്നെ​ങ്കി​ൽ അ​തി​ന്‍റെ സ്വാ​ധീ​നം ബ​ന്ധ​പ്പെ​ട്ട നാ​ടു​ക​ളി​ലു​ണ്ടാ​കും. എ​ന്നാ​ൽ, ആ​ശ​യ​ങ്ങ​ളും ചി​ന്താ​ഗ​തി​ക​ളും മൂ​ല്യ​വി​ചാ​ര​ങ്ങ​ളും സ​മ്മ​ർ​ദ​ങ്ങ​ളി​ലൂ​ടെ അ​ടി​ച്ചേ​ൽ​പി​ക്കേ​ണ്ട​ത​ല്ല’’ എന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ പ്രസ്താവനയിൽ എല്ലാമുണ്ട്.

യു.എസ് -ചൈന ഭായി ഭായി

രണ്ട് ലോക ശക്തികൾ എന്ന നിലയിലെ വിരുദ്ധ താൽപര്യങ്ങൾക്കും മത്സരത്തിനുമിടയിലും ചൈനയും അമേരിക്കയും തമ്മിൽ ബന്ധം നന്നാക്കാൻ ശ്രമങ്ങളുണ്ടായി. 2023 ജനുവരിയിൽ യു.എസ് ആകാശത്ത് ചൈനീസ് ചാര ബലൂൺ പ്രത്യക്ഷപ്പെട്ടതും തായ്‍വാൻ ഉൾപ്പെടെ വിഷയങ്ങളിലെ വാക്പോരും സൈനിക പരിശീലനവും സേനാവിന്യാസവും ഇരുരാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടലിലേക്ക് എത്തുമെന്ന ആശയങ്കയുയർത്തി.

അങ്ങനെ സംഭവിച്ചാൽ ലോകത്തിന്റെ നിലനിൽപിനെ ബാധിക്കുന്ന ദുരന്തമാകുമെന്ന മുന്നറിയിപ്പ് വിവിധ കോണുകളിൽനിന്ന് ഉയർന്നതിനൊടുവിലാണ് പ്രശ്നപരിഹാരത്തിനും ബന്ധം നന്നാക്കാനും ശ്രമങ്ങളുണ്ടായത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് യു.എസ് സന്ദർശിച്ചു. യു.എസ് വിദേശകാര്യ സെക്രട്ടറിയും സ്പീക്കറും ഒന്നിലേറെ തവണ ചൈനയിലെത്തി.

ചൈനക്കും യു.എസിനും ഒന്നിച്ച് വളരാൻ ഇടമുണ്ടെന്ന ഷി ജിൻ പിങ്ങിന്റെ പ്രസ്താവനയെ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ സ്വാഗതം ചെയ്തു. രണ്ടാം ലോകയുദ്ധത്തിൽ പ​ങ്കെടുത്ത രണ്ട് അമേരിക്കൻ സൈനികരെ ചൈന ആദരിച്ചും കലാസംഘങ്ങളുടെ സന്ദർശനം സംഘടിപ്പിച്ചും സ്ഥിരം ആശയവിനിമയത്തിന് ഉന്നതതല സംവിധാനമുണ്ടാക്കിയും ഇതിനെ മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞു.

ആഭ്യന്തര സംഘർഷങ്ങൾ

വിവിധ രാജ്യങ്ങളിലെ ആഭ്യന്തര സംഘർഷങ്ങളിൽ ആയിരങ്ങളാണ് അർഥമില്ലാതെ കൊല്ലപ്പെട്ടത്. പതിനായിരങ്ങൾ അഭയാർഥികളായി. ആഫ്രിക്കൻ രാജ്യങ്ങളിലാണ് ആഭ്യന്തര സംഘർഷങ്ങൾ ഏറെയുമുള്ളത്. സുഡാനിൽ സൈന്യവും അർധസൈനിക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഈ വർഷത്തെ കണക്കെടുക്കുമ്പോൾ വലിയ സംഭവം. ഏപ്രിലിൽ തുടങ്ങിയ സംഘർഷം ഇപ്പോഴും പൂർണമായി അവസാനിച്ചിട്ടില്ല.

ആഭ്യന്തര കലാപം നടക്കുന്ന സുഡാനിൽനിന്നുള്ള ദൃശ്യം

മൂ​ന്ന് പ​തി​റ്റാ​ണ്ട് രാ​ജ്യം ഭ​രി​ച്ച പ്ര​സി​ഡ​ന്റ് ഉ​മ​ർ അ​ൽ​ബ​ഷീ​ർ 2019ൽ ​സൈ​നി​ക അ​ട്ടി​മ​റി​യി​ലൂ​ടെ പു​റ​ത്താ​യ​തോ​ടെ​യാ​ണ് സു​ഡാ​നി​ലെ സ​മീ​പ​കാ​ല സം​ഘ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​ത്. ജ​ന​റ​ല്‍ അ​ബ്ദു​ല്‍ ഫ​ത്താ​ഹ് അ​ല്‍ ബു​ര്‍ഹാ​ന്റെ​ നേതൃത്വത്തിലുള്ള സൈന്യവും ഉമർ അൽ ബഷീറിനെ പിന്തുണക്കുന്ന റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് എന്ന അർധ സൈനിക വിഭാഗവുമാണ് ഏറ്റുമുട്ടലിലുള്ളത്.

പാ​രാ​മി​ലി​ട്ട​റി വി​ഭാ​ഗ​ത്തി​ന്റെ​കൂ​ടി നി​യ​ന്ത്ര​ണം കൈ​ക്ക​ലാ​ക്കാ​നു​ള്ള സൈ​ന്യ​ത്തി​ന്റെ നീ​ക്ക​മാ​ണ് ഇ​പ്പോ​ഴ​ത്തെ സം​ഘ​ർ​ഷ​ത്തി​ന് കാ​ര​ണം. ഒത്തുതീർപ്പിന് ശ്രമം നടക്കുന്നുണ്ട്. മറ്റൊരു ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷം സംഘർഷം മൂലം 69 ലക്ഷം പേ​ർ​ക്ക് കി​ട​പ്പാ​ടം ന​ഷ്ട​മാ​ക്കി​യ​തായാണ് രാ​ജ്യാ​ന്ത​ര പ​ലാ​യ​ന സം​ഘ​ട​ന (ഐ.​ഒ.​എം) പറയുന്നത്.

ബുർകിന ​ഫാസോ, കാമറൂൺ, സെൻട്രൽ ആഫിക്ക, ഇത്യോപ്യ, മാലി, മൊസാംബിക്, നൈജീരിയ, സെനഗൽ, സോമാലിയ, സൗത് സുഡാൻ, ഛാഡ് തുടങ്ങിയ രാജ്യങ്ങളിലും സംഘർഷങ്ങളുണ്ട്. പാകിസ്താനിൽ സൈന്യവും പാക് താലിബാനും ഏറ്റുമുട്ടുന്നു.

ഇംറാന്റെ അറസ്റ്റും നവാസ് ശരീഫിന്റെ തിരിച്ചുവരവും

കലുഷിതമായ പാക് രാഷ്ട്രീയത്തിലെ സുപ്രധാന സംഭവമാണ് മുൻ പ്രധാനമന്ത്രിമാരായ ഇംറാൻ ഖാന്റെ അറസ്റ്റും നവാസ് ശരീഫിന്റെ ലണ്ടനിൽനിന്നുള്ള തിരിച്ചുവരവും. ഔദ്യോഗിക പദവിയിലിരിക്കെ ലഭിച്ച സമ്മാനം മറിച്ചുവിറ്റ് സാമ്പത്തിക നേട്ടമുണ്ടാക്കി (തോഷഖാന കേസ്), ഔദ്യോഗിക രഹസ്യം പുറത്തുപറഞ്ഞു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇംറാനെ അറസ്റ്റ് ചെയ്തത്.

നവാസ് ശരീഫിന്റെ സഹോദരൻ ശഹബാസ് ശരീഫിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ച് സുതാര്യമായി ​തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് നടത്തിയ റാലിക്കിടെ ഇംറാൻ ഖാന് വെടിയേറ്റു. നാലുവർഷം ലണ്ടനിൽ പ്രവാസ ജീവിതം നയിച്ച നവാസ് ശരീഫ് സൈന്യത്തിന്റെ പിന്തുണയോടെ തിരിച്ചെത്തിയത് പാക് രാഷ്ട്രീയത്തിൽ പ്രതിഫലനം സൃഷ്ടിക്കും.

ഫെബ്രുവരിയിൽ രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കുകയാണ്. പ്രധാനമന്ത്രി സ്ഥാനത്ത് തിരിച്ചുവരാനാണ് അദ്ദേഹം ശ്രമിക്കുന്നത്. രാജ്യം ചരിത്രത്തിലെ എക്കാലത്തെയും വലിയ സാമ്പത്തിക പ്രതിസന്ധി 2023ൽ അനുഭവിച്ചു. പ്രളയവും പണപ്പെരുപ്പവും തകർത്തെറിഞ്ഞ രാജ്യം ഐ.എം.എഫ് വായ്പ കൊണ്ടാണ് പിടിച്ചുനിൽക്കുന്നത്. ഇതിനിടയിൽ രാഷ്ട്രീയ അസ്ഥിരത കൂനിന്മേൽ കുരുവാകുന്നു.

പ്രഹസനമാകുന്ന തെരഞ്ഞെടുപ്പുകൾ

ഈജിപ്തിൽ 89.6 ശതമാനം വോട്ട് നേടി അബ്ദുൽ ഫത്താഹ് അൽ സീസി വീണ്ടും അധികാരത്തിലെത്തി. കടുത്ത സാമ്പത്തിക പ്രതിസന്ധിയും കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതും പണപ്പെരുപ്പം 36.4 ശതമാനം വരെ ഉയർന്നതുമൊന്നും സീസിയെ ബാധിച്ചില്ല.

രാജ്യത്തെ മൂന്നിൽ രണ്ട് ജനങ്ങളും ദാരിദ്ര്യ രേഖക്ക് താഴെയാണ്. പ്രധാന പ്രതിപക്ഷ പാർട്ടിയായിരുന്ന മുസ്‍ലിം ബ്രദർഹുഡിനെ നിരോധിച്ചും പ്രധാന നേതാക്കളെയും പ്രവർത്തകരെയും ജയിലിലടച്ചും എതിരാളിക​െള ഇല്ലാതാക്കി ആരും അറിയാത്ത മൂന്നുപേരെ എതിരു നിർത്തിയാണ് സീസി ഏകപക്ഷീയ വിജയം നേടിയത്.

ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഖാലിദ സിയയെയും പ്രധാന പ്രതിപക്ഷ നേതാക്കളെയും ജയിലിലടച്ച് ഒച്ചവെക്കുന്നവരെ അടിച്ചമർത്തി അധികാരത്തിലിരിക്കുന്ന ശൈഖ് ഹസീനക്കെതിരെ ഈ വർഷം നിരവധി പ്രക്ഷോഭങ്ങൾ നടന്നു. നിരോധനം വകവെക്കാതെ ലക്ഷത്തിലധികം പേർ ധാക്കയിൽ ഒത്തുകൂടിയത് സംഘർഷത്തിലേക്ക് നയിച്ചു.

തുനീഷ്യയിലെ പ്രധാന പ്രതിപക്ഷ പാർട്ടിയും ഇസ്‍ലാമിക പ്രസ്ഥാനവുമായ അന്നഹ്ദയുടെ ആസ്ഥാനം സർക്കാർ അടച്ചുപൂട്ടി. പാർട്ടി നേതാവ് റാഷിദ് ഗനൂശിയെ അറസ്റ്റ് ചെയ്തു. രാജ്യദ്രോഹം, തീവ്രവാദം തുടങ്ങി ആരോപണങ്ങൾ ഉന്നയിച്ചാണ് രാഷ്ട്രീയ എതിരാളികളെ ഭരണകൂടം വേട്ടയാടുന്നത്.

ടൈറ്റൻ ദുരന്തം

അത്‍ലാന്റിക് സമുദ്രത്തിൽ മുങ്ങിത്താഴ്ന്ന ടൈറ്റാനിക് ആഡംബര കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ പുറപ്പെട്ട ടൈറ്റൻ അന്തർവാഹിനി ആഴക്കടലിൽ തകർന്നു. ഓഷ്യൻ ഗേറ്റ് എക്സ്​പെഡിഷൻ നടത്തിയ മൂന്നാമത്തെ യാത്രയായിരുന്നു ഏതാനും മണിക്കൂറിൽ അവസാനിച്ചത്. 2021 ലും 2022 ലും ഈ കമ്പനി ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളിലേക്ക് വിജയകരമായ ദൗത്യങ്ങൾ നടത്തിയിട്ടുണ്ട്.


ഉൾവലിഞ്ഞുള്ള അപകടകാരിയായ ഒരു സ്ഫോടനത്തിൽ (impolsion) ടൈറ്റൻ പൊട്ടിത്തെറിച്ചിരിക്കാം എന്നാണ് നിഗമനം. സമുദ്രത്തിന്റെ ആഴങ്ങളിലെ ഉയർന്ന മർദം താങ്ങാനാവാതെ വരുമ്പോഴാണ് ഇത്തരം സ്ഫോടനമുണ്ടാവുക.

ട്വിറ്റർ എക്സായി

ഇലോൺ മസ്ക് ഏറ്റെടുത്ത സമൂഹ മാധ്യമ പ്ലാറ്റ്ഫോം എക്സ് എന്ന പേരിലേക്ക് മാറി. റീബ്രാൻഡിങിന്റെ ഭാ​ഗമായി ലോഗോയും മാറ്റി. സൗജന്യ സേവനം അവസാനിപ്പിച്ച് എക്സ് ഉപയോഗത്തിന് ചെറിയ ഫീസ് ഏർപ്പെടുത്തുമെന്ന സൂചനയും മസ്ക് നൽകിയിട്ടുണ്ട്.


ദുരന്തങ്ങൾ

ഫെബ്രുവരി ആറിന് തുർക്കിയ, സിറിയ എന്നിവിടങ്ങളിലുണ്ടായ ഭൂകമ്പമാണ് ഈ വർഷത്തെ ഏറ്റവും വലിയ പ്രകൃതി ദുരന്തം, രണ്ട് രാജ്യങ്ങളിലുമായി 50000ത്തിലേ​റെ പേർ മരിച്ചു. ലക്ഷത്തിലധികം പേർക്ക് പരിക്കേറ്റു. മൊറോക്കോയിലെ ഭൂചലനം, നേപ്പാളിലെ വിമാന ദുരന്തം, ലിബിയയിലെ പ്രളയവും ഡാം തകർച്ചയും, മെക്സികോ, യു.എസ് എന്നിവിടങ്ങളിലെ കൊടുങ്കാറ്റ്, ചൈനയിലെ പ്രളയം തുടങ്ങി ധാരാളം ദുരന്തങ്ങൾക്ക് ലോകം സാക്ഷിയായി.

ഇതിഹാസമായി ആമസോൺ രക്ഷാദൗത്യം

ചെറുവിമാനം തകർന്നുവീണ് 40 ദിവസം ആമസോൺ കാട്ടിൽ അകപ്പെട്ട നാല് കുട്ടികളെ രക്ഷിക്കാൻ കഴിഞ്ഞത് രക്ഷാദൗത്യ ചരിത്രത്തിലെ ഇതിഹാസമായി. 13, ഒമ്പത്, അഞ്ച്, ഒരു വയസ്സ് പ്രായമുള്ള സഹോദരങ്ങളാണ് കാട്ടിലകപ്പെട്ടത്. മേയ് ഒന്നിനാണ് അപകടം. ആമസോണിന്റെ ഉൾക്കാടുകൾക്ക് മുകളിലെത്തിയപ്പോഴായിരുന്നു വിമാനം തകർന്നത്. അമ്മയും പൈലറ്റുമാരും മരിച്ചു.

ആമസോണിൽ തകർന്നുവീണ വിമാനവും രക്ഷാപ്രവർത്തകർ കണ്ടെത്തിയ കുട്ടികളും

ഇവരുടെ മൃതദേഹങ്ങൾ അപകടസ്ഥലത്ത് കണ്ടെത്താനായി. എന്നാൽ നാലു കുട്ടികൾ രക്ഷപ്പട്ടിരുന്നു. ഇവരെ കണ്ടെത്താൻ സൈന്യം തദ്ദേശീയരുടെ സ​ഹായത്തോടെ നടത്തിയ തിരച്ചിലാണ് 40 ദിവസത്തിന് ശേഷം വിജയം കണ്ടത്. പ്രാദേശികമായ അറിവുകളാണ് കൊടും കാട്ടിൽ ക്രൂരമൃഗങ്ങളിൽ നിന്ന് രക്ഷപ്പെട്ട് ജീവിക്കാൻ അവരെ സഹായിച്ചത്. ആമസോൺ മേഖലയിൽ തന്നെ വളർന്നതിനാൽ എന്തെല്ലാം കാട്ടുപഴങ്ങളും ചെടികളും കഴിക്കാമെന്ന് അവർ പഠിച്ചിരുന്നു. 

ചാൾസ് രാജാവിന്റെ കിരീടധാരണം

മേയ് ഏഴിന് ബ്രിട്ടനിലെ രാജാവായി ചാൾസ് മൂന്നാമൻ കിരീടധാരണം ചെയ്തു. ചാൾസിന്റെ പത്നി കാമിലയെ രാജ്ഞിയായും വാഴിച്ചു. എലിസബത്ത് രാജ്ഞിയുടെ നിരാണത്തെ തുടർന്നാണ് 74കാരനായ ചാൾസ് രാജാവാകുന്നത്. ബ്രിട്ടന്റെ രാജാവാകുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തിയാണ്. വെസ്റ്റ്‌മിൻസ്റ്റർ ആബിയിലാണ് കിരീടധാരണ ചടങ്ങുകൾ നടന്നത്.

തിരിഞ്ഞു കുത്തിയ കൂലിപ്പട

യുക്രെയ്നിൽ റഷ്യൻ മുന്നേറ്റത്തെ കാര്യമായി സഹായിച്ച ‘വാഗ്നർ’ കൂലിപ്പട്ടാളം തിരിഞ്ഞുകുത്തി കഴിഞ്ഞ ജൂണിൽ മോസ്കോയിലേക്ക് മാർച്ച് നടത്തിയത് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ ഞെട്ടിച്ചു. ബെലറൂസിന്റെ മധ്യസ്ഥതയിൽ ഒത്തുതീർപ്പിലെത്തിയെങ്കിലും വാഗ്നർ മേധാവി യെവ്ജെനി പ്രിഗോഷിൻ ആഗസ്റ്റ് 23ന് വിമാനാപകടത്തിൽ മരിച്ചു. പുടിന്റെ ഗൂഢാലോനയാണ് ഇതെന്ന് ആരോപണമുണ്ട്.

റഷ്യ -യുക്രെയ്ൻ യുദ്ധം രണ്ട് വർ​ഷത്തോടടുത്തിട്ടും അവസാനിച്ചിട്ടില്ല. പാശ്ചാത്യ പിന്തുണ കുറഞ്ഞതോടെ യുക്രെയ്ൻ പിടിച്ചുനിൽക്കാൻ പാടുപെടുന്നു എന്നതാണ് പുതിയ വിവരങ്ങൾ. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി അമേരിക്കയും വിവിധ സഖ്യരാജ്യങ്ങളും യുക്രെയ്നുള്ള സഹായം വെട്ടിക്കുറച്ചു.

വെനിസ്വേല -യു.എസ് തടവുകാരുടെ കൈമാറ്റം

ഖത്തറിന്റെ നയതന്ത്ര മികവിന് മറ്റൊരു പൊൻതൂവലായി വെനസ്വേലയും അമേരിക്കയും കഴിഞ്ഞ ദിവസം തടവുകാരെ പരസ്പരം കൈമാറി. ആദ്യഘട്ടത്തിൽ യു.എസ് ആ​റ് വെ​നി​സ്വേ​ല​ൻ ത​ട​വു​കാ​രെ​യും വെ​നി​സ്വേ​ല നാ​ല് യു.എസ് പൗരന്മാ​രെ​യും മോ​ചി​പ്പി​ച്ചു.

​വെ​നി​സ്വേ​ല​ൻ പ്ര​സി​ഡ​ന്റ് നി​ക്ക​ള​സ് മ​ദു​റോ​യു​ടെ അ​ടു​പ്പ​ക്കാ​ര​നാ​യ കൊ​ളം​ബി​യ​ന്‍ ബി​സി​ന​സു​കാ​ര​ന്‍ അ​ല​ക്സ് സാ​ബും മോ​ചി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ പ​ട്ടി​ക​യി​ലു​ണ്ട്. മാ​സ​ങ്ങ​ള്‍ നീ​ണ്ട ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ ഒ​ക്ടോ​ബ​റി​ല്‍ വെ​നി​സ്വേ​ല​യു​ടെ പെ​ട്രോ​ളി​യം മേ​ഖ​ല​ക്ക് ഏ​ര്‍പ്പെ​ടു​ത്തി​യ ഉ​പ​രോ​ധം അ​മേ​രി​ക്ക പി​ന്‍വ​ലി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ത​ട​വു​കാ​രെ കൈ​മാ​റാ​നും ധാ​ര​ണ​യാ​യ​ത്.

നാം ഒന്ന്, നാം ഒരുപാട്

ലോകജനസംഖ്യയിൽ ചൈനയെ രണ്ടാം സ്ഥാനത്തേക്ക് തള്ളി ഇന്ത്യ മുന്നിലെത്തി. 143.48 കോടിയിലധികം വരും ഇന്ത്യയുടെ ജനസംഖ്യ. 142.57 കോടിയാണ് ചൈനയിലെ ജനസംഖ്യ. 1950ൽ ജനസംഖ്യ കണക്കുകൾ നിലവിൽവന്ന ശേഷം ആദ്യമായാണ് ലോകജനസംഖ്യയിൽ ഇന്ത്യ മുന്നിലെത്തുന്നത്. ലോകത്ത് 804.5 കോടി ആളുകളാണുള്ളത്. ജനന നിരക്ക് കുറയുന്നതിനാൽ വയോധികരുടെ നാടായി മാറുന്ന ഭീഷണിയിലാണ് പല രാജ്യങ്ങളും.

ചൈനയടക്കം ഈ ഭീഷണി നേരിടുന്നു. രാജ്യത്തിന് കരുത്തേകാന്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാൻ പ്യോങ്‍യാങില്‍ അമ്മമാര്‍ക്കായി സംഘടിപ്പിച്ച പരിപാടിയില്‍ ഉത്തര കൊറിയൻ പ്രസിഡന്റ് കണ്ണീരോടെ അഭ്യർഥിക്കുന്ന ദൃശ്യം പുറത്തുവന്നത് ഈ മാസമാണ്.

നിർമിത ബുദ്ധി

നിർമിത ബുദ്ധിയുടെ സാധ്യതകളും അത് മനുഷ്യജീവിതത്തിൽ സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങളും ഏറെ ചർച്ച ചെയ്യപ്പെട്ട വർഷമാണ് കടന്നുപോയത്. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രഥമ നിർമിത ബുദ്ധി ഉ​ച്ച​കോ​ടി​ നവംബർ ഒന്നിന് ലണ്ടനിൽ നടന്നു.

നിർമിത ബുദ്ധി മ​നു​ഷ്യ​വം​ശ​ത്തി​ന് മ​ഹാ​ദു​ര​ന്തം സൃ​ഷ്ടി​ക്കു​മെ​ന്ന മുന്നറിയിപ്പ് നൽകിയാണ് ഉച്ചകോടി അവസാനിച്ചത്. നി​ർ​മി​ത​ബു​ദ്ധി 30 കോ​ടി മു​ഴു​സ​മ​യ ജോ​ലി ക​വ​രു​മെ​ന്ന് നി​ക്ഷേ​പ ബാ​ങ്കാ​യ ഗോ​ൾ​ഡ് മാ​ൻ സാ​ച്സ് പു​റ​ത്തു​വി​ട്ട പ​ഠ​ന​റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. എ​ന്നാ​ൽ, ഇത് ഒ​രു​പാ​ട് പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാനും ഉ​ൽ​പാ​ദ​ന രം​ഗ​ത്ത് കു​തി​ച്ചു​ചാ​ട്ട​ത്തിനും വഴിയൊരുക്കും. മനുഷ്യന് സ്വന്തം ബുദ്ധിയും ശക്തിയും ശരീരവും ഉപയോഗിച്ച് എന്തെല്ലാം ചെയ്യാന്‍ സാധിക്കുമോ അതെല്ലാം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് സാധ്യമാക്കാനാണ് ഈ രംഗത്തെ വിദഗ്ധർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഡ്രൈവറില്ലാത്ത വാഹനങ്ങൾ പല രാജ്യങ്ങളിലും പരീക്ഷണയോട്ടം തുടങ്ങി. ‘ഓ​പ​ൺ എ.​ഐ’ ക​മ്പ​നി​യു​ടെ ‘ചാ​റ്റ് ജി.​പി.​ടി’ ലോ​ക​മെ​മ്പാ​ടും വ​ൻ ച​ർ​ച്ച​യാ​യി​. ഓപൺ എ.ഐ യുടെ സി.ഇ.ഒ സാം ആൾട്ട്മാൻ തന്നെ നിർമിത ബുദ്ധി മനുഷ്യന് വിനാശമാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകി. കമ്പനി ഡയറക്ടർമാർക്ക് ഇത് ഉണ്ടാക്കിയ നീരസം ആൾട്ട്മാൻ സി.ഇ.ഒ സ്ഥാനം രാജിവെക്കാൻ കാരണമായെങ്കിലും ദിവസങ്ങൾക്കകം അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാനും തീരുമാനമായി. 

2023ൽ വിടപറഞ്ഞവർ... 

● ഹീത്ത് സ്ട്രീക്ക്

സിംബാബ്​‍വെ ക്രിക്കറ്റ് താരം

● വെ​യ്ൻ ഷോ​ർ​ട്ട​ർ

അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ ജാ​സ് സം​ഗീ​ത​ജ്ഞ​ൻ. 1950ക​ളി​ൽ സം​ഗീ​ത​രം​ഗ​ത്ത് ക​ട​ന്നു​വ​ന്ന അ​ദ്ദേ​ഹം 12 ഗ്രാ​മി അ​വാ​ർ​ഡ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്. വെ​ത​ർ റി​പ്പോ​ർ​ട്ട് എ​ന്ന അ​ദ്ദേ​ഹ​ത്തി​ന്റെ ബാ​ൻ​ഡ് ഏ​റെ പ്ര​സി​ദ്ധി നേ​ടി

● സ​തീ​ഷ് കൗ​ശി​ക്

പ്ര​മു​ഖ ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​നും ന​ട​നും

● പാ​ട്രി​ക് ഫ്രെ​ഞ്ച്

ബ്രി​ട്ടീ​ഷ് എ​ഴു​ത്തു​കാ​ര​നും ച​രി​ത്ര​കാ​ര​നും

● ഗോർഡൻ മൂർ

ഇന്റൽ സഹസ്ഥാപകൻ

● വി​വാ​ൻ സു​ന്ദ​രം

ചി​ത്ര​ക​ല​യും ശി​ൽ​പ​ക​ല​യും മു​ത​ൽ ഫോ​​ട്ടോ​ഗ്ര​ഫി വ​രെ​യു​ള്ള വി​വി​ധ മേ​ഖ​ല​ക​ളി​ൽ പേ​രു​​കേ​ട്ട ക​ലാ​കാ​ര​ൻ

● റ്യൂ​ച്ചി സ​കാ​മോ​ട്ടോ

ജാ​പ്പ​നീ​സ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ

● മസനോറി ഹാത്ത

ജാപ്പനീസ് ജന്തുഗവേഷകനും ഗ്രന്ഥകാരനും ചലചിത്രസംവിധായകനും

● ഹാരി ബെലഫോണ്ടെ

യു.എസിലെ പ്രശസ്ത പോപ് സംഗീതജ്ഞൻ

● റേ സ്റ്റീവൻസൺ

നടൻ

● ടിന ടേണർ

അമേരിക്കൻ ഗായിക, റോക്ക് ആൻഡ് റോളിന്റെ രാജ്ഞി എന്ന വിശേഷണം

● ഗ്ലെൻഡ ജാക്സൺ

ഓസ്കർ ​ജേതാവായ നടി

● അമ അറ്റ എയ്ഡു

കവയത്രി, നോവലിസ്റ്റ്, കഥാകാരി, ഫെമിനിസ്റ്റ്, മനുഷ്യാവകാശ പ്രവർത്തക

● ഫ്രാൻസ്വ ജിലോ

ഫ്രഞ്ച് ചിത്രകാരി, എഴുത്തുകാരി

● സിൽവിയോ

ബെർലുസ്കോണി

ഇറ്റലിയുടെ മുൻ പ്രധാനമന്ത്രി

● ഡാനിയൽ എൽസ്ബർഗ്

യുദ്ധവിശകലന വിദഗ്ധൻ (വിയറ്റ്നാം യുദ്ധത്തിൽ അമേരിക്കയുടെ നിയമവിരുദ്ധമായ ഇടപെടലുകൾ ശ്രദ്ധയിൽകൊണ്ടുവന്നു)

● ജോൺ ബി. ഗുഡിനോഫ്

ലിഥിയം -അയോൺ ബാറ്ററിയുടെ ​സൃഷ്ടാവ്, നൊബേൽ ജേതാവ്

● ജൂലിയൻ സാൻഡ്സ്

ബ്രിട്ടീഷ് ചലചിത്ര നടൻ

● അലൻ അർക്കിൻ

ഹോളിവുഡ് നടൻ, ഓസ്കർ ജേതാവ്

● എഡിത്ത് മാരിയൻ

ഗ്രോസ്മാൻ

വിവർത്തക

● മൈക്കിൾ ഗാംബൻ

ബ്രിട്ടീഷ് നടൻ

● ബിഷൻ സിങ് ബേദി

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ, ഇടംകൈയ്യൻ സ്പിന്നർ

● ചാൻസ് ഫ്രാൻസിസ്

ചക് ഫീനി

അമേരിക്കൻ കോടീശ്വരൻ

● ലൂയിസ് ഗ്ലുക്ക്

അമേരിക്കൻ എഴുത്തുകാരി

● പ്ര​ഫ. റ​ഹ്മാ​ൻ റാഹി

​ക​വി​യും ക​ശ്മീ​രി​ലെ ആ​ദ്യ ജ്ഞാ​ന​പീ​ഠ ജേ​താ​വും

● സാ​റ അ​ബൂ​ബ​ക്ക​ർ

ക​ന്ന​ട എ​ഴു​ത്തു​കാ​രി​യും സ്ത്രീ​വി​മോ​ച​ക പ്ര​വ​ർ​ത്ത​ക​യും

● റൊ​ണാ​ൾ​ഡ്‌ ഇ. ​ആ​ഷ​ർ (ആ​ർ.​ഇ. ആ​ഷ​ർ)

മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ന്റെ പ്രി​യ വി​വ​ർ​ത്ത​ക​നും പ്ര​ശ​സ്ത ഭാ​ഷാ​ശാ​സ്ത്ര​ജ്ഞ​നും. മ​ല​യാ​ള​ത്തി​ൽ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്റെ പ്ര​ധാ​ന കൃ​തി​ക​ളും വി​വി​ധ ദ്രാ​വി​ഡ ഭാ​ഷ​ക​ളി​ലെ സാ​ഹി​ത്യ കൃ​തി​ക​ളും പാ​ശ്ചാ​ത്യ ലോ​ക​ത്തി​ന്

പ​രി​ച​യ​പ്പെ​ടു​ത്തി

● ന​ബ കി​ഷോ​ര്‍ ദാ​സ്

ഒ​ഡി​ഷ ആ​രോ​ഗ്യ-​കു​ടും​ബ​ക്ഷേ​മ മ​ന്ത്രി​യും ബി​ജു ജ​ന​താ​ദ​ള്‍ നേ​താ​വും

● ശാ​ന്തി ഭൂ​ഷ​ൺ

മു​ൻ കേ​ന്ദ്ര നി​യ​മ​മ​ന്ത്രി​യും സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​നും

Tags:    
News Summary - changing dynamic equations- Chinese Magic at the Diplomatic Level

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.