യുനൈറ്റഡ് നേഷൻസ്: കോവിഡ് പശ്ചാത്തലത്തിൽ ചേർന്ന യു.എൻ. രക്ഷാസമിതി യോഗത്തിൽ അമേരിക്ക-ചൈന ഏറ്റുമുട്ടൽ. ചൈനയെ രൂക്ഷമായി വിമർശിച്ചും മറ്റ് അംഗങ്ങളുടെ നിസ്സഹായതയെ കളിയാക്കിയും സംസാരിച്ച ശേഷം യു.എസ്. പ്രതിനിധി യോഗത്തിൽനിന്ന് വിട്ടുപോയേപ്പാൾ ചൈന കടുത്ത ആക്രമണം അഴിച്ചുവിട്ടു. 'മതി, നിർത്ത്, സ്വന്തം കാര്യം നോക്കൂ'വെന്നും ചൈനീസ് പ്രതിനിധി അമേരിക്കയോട് പറഞ്ഞു.
ഇന്നത്തെ ചർച്ചയുടെ ഉള്ളടക്കം വെറുപ്പുളവാക്കുന്നതാണെന്നും നിങ്ങൾ ഒാരോരുത്തരെ കുറിച്ചും ലജ്ജിക്കുന്നുവെന്നുമാണ് അമേരിക്കൻ പ്രതിനിധി കെല്ലി ക്രാഫ്റ്റ് പറഞ്ഞത്. ഇതിന് മറുപടിയായാണ് അമേരിക്ക ഇതുവരെ സംസാരിച്ചത് മതി, നിർത്തൂവെന്ന് ചൈനീസ് പ്രതിനിധി ശാങ് ജുൻ ആവശ്യപ്പെട്ടത്. 'നിങ്ങൾ ലോകത്ത് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കി. മറ്റുള്ളവരെ പഴിചാരി സ്വന്തം പ്രശ്നം പരിഹരിക്കാനാകില്ലെന്ന് അമേരിക്ക മനസ്സിലാക്കണം. ഏറ്റവും മികച്ച ആരോഗ്യ സംവിധാനങ്ങളുണ്ടായിട്ടും എന്തുകൊണ്ടാണ് അമേരിക്കയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളും മരണവുമെന്ന് ചിന്തിക്കണം. ആരെങ്കിലും ഉത്തരവാദികൾ ആെണങ്കിൽ അത് ഏതാനും അമേരിക്കൻ രാഷ്ട്രീയക്കാരാണ്. ' ചൈനീസ് പ്രതിനിധി പറഞ്ഞു.
സ്വന്തം രാജ്യത്തെ പ്രശ്നങ്ങൾക്ക് ഉത്തരവാദികളായവർ വിദേശരാജ്യങ്ങളെ പഴിചാരാൻ ശ്രമിക്കുകയാണെന്ന് റഷ്യൻ പ്രതിനിധി സെർജി ലാവ്റോവ് പറഞ്ഞു.
കോവിഡ് നേരിടുന്നതിൽ രക്ഷാസമിതി സമ്പൂർണ പരാജയമായെന്നും യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.