ചൈന ഇന്ത്യയുമായി അതിർത്തി യുദ്ധത്തിലാണെന്ന്​ യു. എസ് സെനറ്റർ

വാഷിങ്​ടൺ​: ചൈന അയൽ രാജ്യമായ ഇന്ത്യയുമായി അതിർത്തി യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന്​ റിപ്പബ്ലിക്കൻ പാർട്ടിയുടെ പാർലമെന്‍റ്​ അംഗമായ ജോൺ കോർണിൻ യു. എസ് സെനറ്റിൽ പറഞ്ഞു. തെക്ക്​​ കിഴക്കൻ ഏഷ്യയിലെ സംഘർഷങ്ങൾ സംബന്ധിച്ച വിവരങ്ങൾ പങ്കുവെക്കവെയാണ്​ സെനറ്ററിന്‍റെ പരാമർശം.

ഇരു രാജ്യങ്ങൾക്കും ഇടയിലെ അതിർത്തി യുദ്ധം അയൽരാജ്യങ്ങൾക്ക് കടുത്ത ഭീഷണി ഉയർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. സെനറ്റർ കോർണിനും സഹപ്രവർത്തകരും അടുത്തിടെ ന്യൂഡൽഹിയിലും തെക്കുകിഴക്കൻ ഏഷ്യയിലും സന്ദർശനം നടത്തിയിരുന്നു. പ്രാദേശിക സംഘർഷങ്ങൾ വിലയിരുത്തുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു സന്ദർശനം. ഇന്ത്യക്ക്​ ചൈന ഉയർത്തുന്ന വെല്ലുവിളികൾ സംബന്ധിച്ച്​ സംഘത്തിനുണ്ടായ സന്ദർശന അനുഭവങ്ങൾ സെനറ്റ്​ യോഗത്തിൽ വിവരിക്കുകയായിരുന്നു കോർണിൻ. 

Tags:    
News Summary - China engaged in 'border war' with India, says U.S. Senator John Cornyn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.