ബെയ്ജിങ്: പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ സന്ദർശനത്തിലൂടെ ഫലസ്തീൻ അതോറിറ്റിയുമായി തന്ത്രപരമായ പങ്കാളിത്തം സ്ഥാപിച്ചതായി ചൈന.
പശ്ചിമേഷ്യയിൽ അമേരിക്കയെ മറികടന്ന് രാഷ്ട്രീയ-സാമ്പത്തിക സ്വാധീനം വർധിപ്പിക്കാനുള്ള നീക്കത്തിൽ ഒരുപടികൂടി ചൈന മുന്നേറിയതിന്റെ അടയാളമായാണ് പ്രഖ്യാപനത്തെ നിരീക്ഷകർ കാണുന്നത്. ഫലസ്തീനൊപ്പം ഇസ്രായേൽ അധികൃതരുമായും സംഭാഷണം നടത്തുന്നതിന് പ്രത്യേക ദൂതനെ ചൈന നിയമിച്ചിട്ടുണ്ട്.
ചൈനയിലെത്തിയ മഹ്മൂദ് അബ്ബാസിനെ പൂർണ സൈനിക ബഹുമതികളോടെയാണ് സ്വീകരിച്ചത്. ഞങ്ങൾ നല്ല സുഹൃത്തുക്കളും പങ്കാളികളുമാണെന്നാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അബ്ബാസുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിച്ചത്.
ഫലസ്തീന്റെ നിയമപരമായ രാഷ്ട്രീയ അവകാശങ്ങൾ പുനഃസ്ഥാപിക്കാൻ എല്ലായ്പോഴും ഞങ്ങൾ ശക്തമായി പിന്തുണച്ചിട്ടുണ്ടെന്നും ഷി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.