കടല്‍ യുദ്ധത്തിനുള്ള ആഹ്വാനത്തിനു പിന്നില്‍, ദക്ഷിണ ചൈനാക്കടലില്‍ ആധിപത്യത്തിനായുള്ള നീക്കം

ബീജിംഗ് : ദക്ഷിണ ചൈനാക്കടലില്‍ ആധിപത്യം സ്ഥാപിക്കാനായാണ് ചൈന കഴിഞ്ഞ വര്‍ഷം കടല്‍ യുദ്ധത്തിനു ആഹ്വാനം ചെയ്തതെന്ന അഭിപ്രായം ശക്തമാകുന്നു. കഴിഞ്ഞ വര്‍ഷമാണ് ചൈനയുടെ പ്രതിരോധമന്ത്രി ജനറല്‍ ചാങ് വാന്‍ക്വാന്‍ "കടല്‍ യുദ്ധത്തിന്" തയ്യറാകാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തത്.അന്താരാഷ്ട്ര ട്രൈബ്യൂണലില്‍ നിന്ന് കടല്‍ നിയമത്തിന് പ്രതികൂലമായ വിധി വന്നതിന് ശേഷം പരമാധികാരം സംരക്ഷിക്കുകയെന്നതാണ് ഇത്തരമൊരു പ്രചാരണത്തിന്‍്റെ ലക്ഷ്യമെന്ന് ദി നാഷണല്‍ ഇന്‍ററെസ്റ്റില്‍ ജെയിംസ് ഹോംസ് എഴുതി.

നേരത്തെ, യു.എന്‍. കണ്‍വെന്‍ഷന്‍ ഓഫ് ദി സീ ഓഫ് ലോ ഓഫ് ട്രിബ്യൂണല്‍ (യുഎന്‍സിലോസ്), ദക്ഷിണ ചൈനാക്കടലിന്‍്റെ 80-90 ശതമാനം വരെ വ്യാപിച്ചുകിടക്കുന്ന "അനിഷേധ്യമായ പരമാധികാരം" എന്നത് ബീജിംഗിന്‍്റെ അവകാശവാദം മാത്രമാണെന്ന വിധി ശരിവച്ചിരുന്നു.

ശക്തമായ ഒരു തീരദേശ സംസ്ഥാനത്തിന്, ദുര്‍ബലരായ അയല്‍ രാജ്യങ്ങള്‍ക്ക് അനുവദിച്ച ഉയര്‍ന്ന സമുദ്രങ്ങളോ വെള്ളമോ പിടിച്ചെടുക്കാനോ, അവ സ്വന്തമാക്കാനോ അധികാരമില്ല. എന്നാല്‍, അധിനിവേശത്തിലൂടെ ഇത് സാധിക്കും, ഇതിനുശേഷം നിരന്തരമായ സൈനിക സാന്നിധ്യം നടപ്പിലാക്കുമെന്ന് ഹോംസ് എഴുതുന്നു. പക്ഷേ, യുദ്ധം ചെയ്യാതെ തന്നെ ആധിപഥ്യം സ്ഥാപിക്കാനാണ് ബീജിംഗിന്‍െറ ശ്രമം. പ്രതിരോധമന്ത്രിയുടെ വാക്കുകളില്‍ നിന്നുതന്നെ, ഇതുവ്യക്തമാകുമെന്നും ജെയിംസ് ഹോംസ് എഴുതുന്നു

Tags:    
News Summary - China might break international law to dominate South China Sea: Analyst

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.