ഒരു വർഷത്തിനുശേഷം ചൈനയിൽ കോവിഡ് മരണം; 24 മണിക്കൂറിനിടെ രണ്ടുമരണം

ബെയ്ജിങ്: ചൈനയില്‍ ഒരു വര്‍ഷത്തിനുശേഷം ആദ്യമായി കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച രണ്ട് കോവിഡ് മരണമാണ്‌ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. രണ്ടു മരണവും സംഭവിച്ചത് ചൈനയിലെ വടക്കുകിഴക്കന്‍ പ്രവിശ്യയായ ജിലിനിലാണെന്ന് ദേശീയ ആരോഗ്യ കമീഷന്‍ സ്ഥിരീകരിച്ചു.

ചൈനയില്‍ ഏറ്റവുമധികം നിയന്ത്രണങ്ങളും ലോക്ഡൗണുകളുമുള്ള മേഖലയാണ് ജിലിന്‍. 2021 ജനുവരിക്കുശേഷം ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ കോവിഡ് മരണമാണ് ശനിയാഴ്ച സ്ഥിരീകരിച്ചത്‌. ഇതോടെ, ചൈനയിലെ ആകെ കോവിഡ് മരണം 4,638 ആയി. ശനിയാഴ്ച 4,051 പുതിയ കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

പുതിയ കേസുകളില്‍ പകുതിയിലധികം ജിലിനില്‍നിന്നാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യ കമീഷന്‍ അറിയിച്ചു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മരണനിരക്ക് കുറവായത് തങ്ങളുടെ ഭരണമികവുകൊണ്ടാണെന്നാണ് ചൈന അവകാശപ്പെടുന്നത്.

Tags:    
News Summary - China reports first COVID-19 deaths in more than a year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.