ബെയ്ജിങ്: മൂന്നു വർഷത്തോളം നീണ്ട കടുത്ത കോവിഡ് നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞ ചൈന പാസ്പോർട്ട്, വിസ വിതരണം പുനരാരംഭിക്കുന്നു. ചൈനീസ് സഞ്ചാരികൾക്ക് പാസ്പോർട്ടിനുള്ള അപേക്ഷ ജനുവരി എട്ടു മുതൽ സ്വീകരിക്കുമെന്ന് ചൈനയിലെ നാഷനൽ ഇമിഗ്രേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
വിസകൾ നീട്ടാനോ പുതുക്കാനോ നൽകാനോ അപേക്ഷകളും സ്വീകരിക്കും. എന്നാൽ, ആദ്യമായി അപേക്ഷിക്കുന്നവർക്ക് എപ്പോൾ നൽകുമെന്ന സൂചന നൽകിയിട്ടില്ല.
വിദേശ സന്ദർശകരെ പ്രവേശിപ്പിക്കുന്നത് ചൈന പടിപടിയായി പുനരാരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു. വിദേശത്തുനിന്നുള്ള വിനോദസഞ്ചാരികളുടെ യാത്ര എപ്പോൾ പുനരാരംഭിക്കുമെന്ന സൂചനയും നൽകിയിട്ടില്ല.
എന്നാൽ, ചൈനയിൽ അണുബാധ വർധിക്കുന്നതിനാൽ മറ്റ് രാജ്യങ്ങളിലേക്ക് പടരുമെന്ന ഭീതിയുമുണ്ട്. ജപ്പാൻ, ഇന്ത്യ, ദക്ഷിണ കൊറിയ, തായ്വാൻ എന്നീ രാജ്യങ്ങൾ ചൈനയിൽനിന്നുള്ള സഞ്ചാരികൾക്ക് കോവിഡ് പരിശോധന നടത്തണമെന്ന ആവശ്യമുന്നയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.