പാകിസ്താനിൽ ആണവോർജ ശാല സ്ഥാപിക്കാൻ ചൈന രംഗത്ത്

ഇസ്‍ലാമാബാദ്: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ 1200 മെഗാവാട്ട് ആണവോർജ പ്ലാന്റ് സ്ഥാപിക്കാൻ ചൈന രംഗത്ത്. ഇതുസംബന്ധിച്ച കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. 4.8 ബില്യൺ ഡോളറിെന്റ പദ്ധതി ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നതുകൂടിയാണ്.

കരാർ ഒപ്പുവെക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫും സന്നിഹിതനായിരുന്നു. പഞ്ചാബിലെ മിയാൻവാലി ജില്ലയിൽ ചഷ്മയിലാണ് ആണവോർജ പ്ലാന്റ് സ്ഥാപിക്കുന്നത്. ചൈനയും പാകിസ്താനും തമ്മിൽ വർധിച്ചുവരുന്ന സാമ്പത്തിക സഹകരണത്തിെന്റ ഉദാഹരണമാണ് കരാറെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. കാലതാമസം കൂടാതെ പദ്ധതി പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇംറാൻ ഖാെന്റ നേതൃത്വത്തിലുള്ള മുൻ സർക്കാറാണ് നിർണായകമായ പദ്ധതി വൈകിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദുഷ്‍കരമായ ധനസ്ഥിതിയിലൂടെ കടന്നുപോകുമ്പോഴും 4.8 ബില്യൺ ഡോളറിെന്റ നിക്ഷേപം ചൈനയിൽനിന്ന് ലഭിക്കുന്നത് ശുഭസൂചനയാണ്. ചൈനീസ് കമ്പനികളും നിക്ഷേപകരും വിശ്വാസമർപ്പിക്കുന്ന രാജ്യമാണ് പാകിസ്താൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - China to set up nuclear plant in Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.