വാഷിങ്ടൺ: വ്യാപരാ രഹസ്യങ്ങൾ ചോർത്തിയെന്നാരോപിച്ച് വിർജീനിയ യൂനിവേഴ്സിറ്റിയിലെ ചൈനീസ് ഗവേഷകൻ അറസ്റ്റിൽ. അമേരിക്കയിൽനിന്ന് ചൈനയിലേക്ക് വിമാനം കയറാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ അറസ്റ്റിലായത്.
34കാരനായ ഹയ്സോഉ ഹു അനുമതിയില്ലാതെ കമ്പ്യൂട്ടർ ഉപയോഗിച്ച് വ്യാപാര രഹസ്യങ്ങൾ ചോർത്തുകയായിരുന്നുവെന്ന് അധികൃതർ പറയുന്നു. ഇതോടെ അമേരിക്കയും ചൈനയും തമ്മിലെ ബന്ധം കൂടുതൽ വഷളാകാനാണ് സാധ്യത.
അമേരിക്ക സംഘടിപ്പിക്കുന്ന ബയോ മിമിക്സ്-ഫ്ലൂയിഡ് ഡൈനാമിക്സ് എന്ന വിഷയത്തിൽ ഗവേഷണത്തിനായണ് ഇദ്ദേഹം വിർജീനിയ യൂനിവേഴ്സിറ്റിയിലെത്തിയത്. വിർജീനിയ യൂനിവേഴ്സിറ്റിയിൽ വർഷങ്ങളുടെ പരിശ്രമ ഫലമായി തയാറാക്കിയ അതീവ രഹസ്യ സോഫ്റ്റ്വെയർ കോഡുകൾ വരെ ഇയാൾ കൈക്കലാക്കിയതായി അധികൃതർ പറയുന്നു.
എഫ്.ബി.ഐയുടെ റിച്ച്മണ്ട് ഡിവിഷൻ സ്പെഷൽ ഏജൻറുമാരായ യുനൈറ്റഡ് സ്റ്റേറ്റ്സ് അറ്റോർണി തോമസ് ടി. കുള്ളനും ഡേവിഡ് ഡബ്ല്യു ആർച്ചറിയുമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. യു.എസിൽ വലിയരീതിയിൽ ചാരവൃത്തിയും സ്വാധീന പ്രവർത്തനങ്ങളും നടത്തിയെന്നാരോപിച്ച് ഹ്യൂസ്റ്റണിലെ ചൈനീസ് കോൺസുലേറ്റ് ജനറൽ അടച്ചുപൂട്ടാൻ അടുത്തിടെ ഉത്തരവിട്ടിരുന്നു. ഇതിന് പ്രതികാരമായി ചെംഗ്ഡുവിലെ കോൺസുലേറ്റ് ജനറൽ അടച്ചുപൂട്ടാൻ ചൈന യു.എസിനോടും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.