ഫ്രാങ്ക്‌ഫോര്‍ട്ട്: അമേരിക്കയിലെ കെന്റുക്കി സംസ്ഥാനത്ത് ആരാധനാലയങ്ങളെ അവശ്യസർവിസാക്കി പ്രഖ്യാപിച്ച ഉത്തരവില്‍ ഗവര്‍ണര്‍ ആന്‍ഡ്രു ബെഷിര്‍ ഒപ്പുവച്ചു. ഇതനുസരിച്ച് കെന്റുക്കിയില്‍ അധികാരത്തിൽ വരുന്ന ഒരു ഗവര്‍ണര്‍ക്കും സാംക്രമിക രോഗങ്ങളുടെയോ മറ്റു പ്രത്യേക സാഹചര്യങ്ങളുടെയോ പേരില്‍ ആരാധനാലയങ്ങള്‍ യാതൊരു കാരണവശാലും അടച്ചിടാൻ സാധിക്കാത്തവിധം എച്ച്ബി 43 പ്രഖ്യാപനമാണ് ഗവര്‍ണര്‍ നടത്തിയിരിക്കുന്നത്.
മതപരമായ സംഘടനകള്‍ക്കെതിരായ വിവേചനം അവസാനിപ്പിക്കാനും പൂര്‍ണമായും മതസ്വാന്ത്ര്യം നല്‍കുന്നതുമായ വ്യവസ്ഥകൾ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡിനെ തുടര്‍ന്നു ആരാധനാലയങ്ങള്‍ അടച്ചിടാൻ ഉത്തരവിറക്കിയത് മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമായാണ് ഗവര്‍ണര്‍ കാണുന്നത്.
കെന്റുക്കിയിലെ ഡെമോക്രാറ്റിക് ഗവര്‍ണര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ കെന്റുക്കിയിൽ മാത്രമല്ല, അമേരിക്കയിലെ മറ്റു നാലു സംസ്ഥാനങ്ങളിലും ഇത്തരം നിയമം പ്രാബല്യത്തിലുണ്ടെന്നു പറയുന്നു.
ചര്‍ച്ച് എസന്‍ഷ്യല്‍ ആക്ട് മതസ്വാന്ത്ര്യത്തിന്റെ വിജയമാണെന്ന് ഫാമിലി ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് വാള്‍സ് പറഞ്ഞു. എന്നാല്‍, ഗവര്‍ണറുടെ പ്രത്യേക അധികാരങ്ങള്‍ നിഷേധിക്കുന്ന ചര്‍ച്ച് ആക്ട് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂനിയന്‍ (എസി.എല്‍.യു) അഭിപ്രായപ്പെട്ടു. ഇതിനെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും അവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.