വാഷിങ്ടൺ: മുസ്ലിംകളെ ഒഴിവാക്കി മൂന്നു രാജ്യങ്ങളിലെ ആറു മതവിഭാഗങ്ങൾക്കു മാത്രം പൗരത്വം നൽകുന്ന ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമം രാജ്യത്തെ ഭരണഘടനയിലെ ചില വ്യവസ്ഥകളുടെ ലംഘനമാണെന്ന് അമേരിക്കൻ കോൺഗ്രസിനു വേണ്ടി തയാറാക്കിയ പഠന റിപ്പോർട്ട്.
ഇന്ത്യൻ സർക്കാർ ഒരേസമയം തയാറാക്കിയ ദേശീയ പൗരത്വ രജിസ്റ്ററും (എൻ.ആർ.സി) പൗരത്വ ഭേദഗതി നിയമവും ഇന്ത്യയിലെ ന്യൂനപക്ഷമായ മുസ്ലിംകൾക്ക് ഭീഷണിയാണ്. ചില കോൺഗ്രസ് അംഗങ്ങൾ ഇതേ ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
തീരുമാനങ്ങളെടുക്കാൻ അമേരിക്കൻ കോൺഗ്രസ് അംഗങ്ങൾക്ക് അറിവു നൽകാൻ ഉദ്ദേശിച്ചാണ് സ്വതന്ത്ര ഗവേഷണ വിഭാഗം പഠന റിപ്പോർട്ട് തയാറാക്കുന്നത്. ഈ റിപ്പോർട്ട് ഔദ്യോഗികമോ കോൺഗ്രസിന്റെ അഭിപ്രായമോ അല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.