പാരിസ്: ഈഫൽ ടവറിന് താഴെ മലയിടുക്കോ? എന്ത് അസംബന്ധമാണല്ലേ പറയുന്നത്. എന്നാൽ സംഗതി ഉള്ളതാ. ജെ.ആർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രശസ്ത കലാകാരെൻറ ഏറ്റവും പുതിയ കരവിരുതിെൻറ ഫലമായാണ് ഈഫൽ ടവർ രണ്ട് പാറക്കെട്ടുകളുടെ മുനമ്പിൽ സ്ഥതി ചെയ്യുന്നതായി നമുക്ക് തോന്നുന്നത്.
ജെ.ആർ പാരീസ് നഗരത്തിലെ ഈഫൽ ടവർ ഒരു പാറക്കൂട്ടത്തിന് മുകളിലാണെന്ന മിഥ്യാധാരണ സൃഷ്ടിക്കുകയാണ്. ഒരു മലയിടുക്കിെൻറ ചിത്രവും ഈഫൽ ടവറിെൻറ അടിത്തറയായ തൂണുകളും ഉൾപെടുത്തിയിട്ടുള്ളതാണ് കലാസൃഷ്ടി.
ഒരാൾ ശരിയായ സ്ഥലത്ത് നിൽക്കുമ്പോൾ, മുൻവശത്തെ കലാസൃഷ്ടികളും പശ്ചാത്തലത്തിലുള്ള ഗോപുരവും ഒരുമിച്ച് അണിനിരക്കുന്നതോടെ മായക്കാഴ്ച്ച (ഒപ്ടിക്കൽ ഇല്യൂഷൻ) സൃഷ്ടിക്കപ്പെടുന്നു. യുഎസ്-മെക്സിക്കോ അതിർത്തിയിലെ മതിലിലും പാരീസിലെ ലൂവ്രെ മ്യൂസിയത്തിെൻറ മുറ്റത്തും ജെ.ആറിെൻറ മറ്റ് രണ്ട് പ്രശസ്തമായ കലാസൃഷ്ടികളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.