സിംഗപ്പൂർ: ഇന്ത്യയിൽ കണ്ടെത്തിയതുപോലുള്ള കൊറോണ വൈറസ് വകഭേദങ്ങൾ കുട്ടികളെ കൂടുതൽ ബാധിക്കുമെന്ന ആശങ്കയെ തുടർന്ന് സിംഗപ്പൂരിൽ ബുധനാഴ്ച മുതൽ സ്കൂളുകൾ അടക്കും. മാസങ്ങളോളം കോവിഡ് കേസുകൾ പൂജ്യത്തിലെത്തിയെങ്കിലും പ്രാദേശികമായി വീണ്ടും വ്യാപനം സ്ഥിരീകരിച്ചതിനാൽ സർക്കാർ നിയന്ത്രണങ്ങൾ കർശനമാക്കുകയാണ്.
പ്രൈമറി, സെക്കൻഡറി സ്കൂളുകളും ജൂനിയർ കോളജുകളും ബുധനാഴ്ച മുതൽ മേയ് 28 വരെ ഒാൺലൈൻ ക്ലാസുകളിലേക്ക് മാറുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞദിവസം സിംഗപ്പൂരിൽ 38 കോവിഡ് കേസുകൾ സ്ഥിരീകരിച്ചിരുന്നു. ഇത് എട്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണ്. ഇതിൽ ട്യൂഷൻ സെൻററിലെ ക്ലാസിൽ പെങ്കടുത്ത എട്ട് കുട്ടികളും ഉൾപ്പെടും.
'ഇന്ത്യയിൽ കണ്ടെത്തിയ ബി.1.617 വൈറസ് വകഭേദം കുട്ടികളെ കൂടുതൽ ബാധിക്കുന്നതായി സൂചനയുണ്ട്. ഇത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. അതേസമയം, രോഗബാധിതരായ കുട്ടികളുടെ നില ഗുരുതമല്ല' ^വിദ്യാഭ്യാസ മന്ത്രി ചാൻ ചുൻ സിംഗ് പറഞ്ഞു. 16 വയസ്സിന് താഴെയുള്ളവർക്ക് പ്രതിരോധ കുത്തിവെപ്പ് നൽകാനുള്ള പദ്ധതികളും സിംഗപ്പൂർ ആസൂത്രണം ചെയ്യുന്നുണ്ട്.
കോവിഡ് കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതോടെ ഹോേങ്കാങ്ങുമായുള്ള എയർ ബബിൾ സംവിധാനവും ഇല്ലാതാകാൻ സാധ്യതയേറി. മേയ് 26 മുതലാണ് ഇരു രാജ്യങ്ങളും തമ്മിൽ യാത്രകൾ പുനരാരംഭിക്കാൻ തീരുമാനിച്ചിരുന്നത്.
വ്യാപനം കുറക്കുന്നതിെൻറ ഭാഗമായി സിംഗപ്പൂരിൽ പൊതുസമ്മേളനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി. റെസ്റ്റോറൻറുകളിൽ ഭക്ഷണംകഴിക്കലും ജിമ്മുകളുടെ പ്രവർത്തനവും നിരോധിച്ചു.
അതേസമയം, കോവിഡിനെ മികച്ച രീതിയിൽ കൈകാര്യം ചെയ്ത നാടുകളിൽ സിംഗപ്പൂർ ഇപ്പോഴും മുൻപന്തിയിൽ തന്നെയാണ്. 5.7 ദശലക്ഷം ജനങ്ങളുള്ള ഇവിടെ ഇതുവരെ 61,000 കേസുകളും 31 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.