ലിലോംഗ്വെ: അന്തരിച്ച മലാവി വൈസ് പ്രസിഡന്റ് സൗലോസ് ക്ലോസ് ചിലിമയുടെ ശവസംസ്കാര വിലാപ യാത്രക്കിടെ ഒരു വാഹനം ജനക്കൂട്ടത്തിന് ഇടയിലേക്ക് ഇടിച്ചുകയറി നാല് പേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റു.
സെൻട്രൽ മലാവിയിലെ ഗ്രാമത്തിലാണ് അപകടം നടന്നത്. ചിലിമയുടെ സ്വന്തം ഗ്രാമമായ എൻസൈപ്പിലേക്ക് സൈനിക, പൊലീസ്, സിവിലിയൻ വാഹനങ്ങളുടെ അകമ്പടിയോടെയാണ് മൃതദേഹം കൊണ്ടുപോയത്.
വിലാപ യാത്രയിൽ പങ്കാളികളാകാനായി ആയിരക്കണക്കിനാളുകളാണ് തെരുവിൽ അണിനിരന്നിരുന്നത്. ചിലിമയെ അവസാനമായി കാണുന്നതിന് ഘോഷയാത്ര നിർത്തണമെന്ന് ചിലർ ആവശ്യപ്പെട്ടത് ചെറിയ തോതിൽ തർക്കമുണ്ടായെന്ന് ചിലിമയുടെ പാർട്ടി വക്താവ് ഫെലിക്സ് ഞാവാല പറഞ്ഞു. ചില സന്ദർഭങ്ങളിൽ ആളുകൾ വാഹനവ്യൂഹത്തിന് നേരെ കല്ലെറിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് മലാവിയിലെ ചിക്കൻഗാവ വനത്തിൽ സൈനിക വിമാനം തകർന്നുവീണാണ് ചിലിമയും മറ്റ് എട്ട് പേരും മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.