ലണ്ടൻ: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ മോഷണം പോയതിനെ തുടർന്നാണ് ഡോർബെല്ലിൽ കാമറ ഘടിപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ ഒരു ചെറിയ സി.സി.ടി.വി കാമറ ഘടിപ്പിച്ചതോടെ ബ്രിട്ടീഷ് ഡോക്ടർക്ക് നഷ്ടമായത് ഒരു കോടി രൂപയും.
രാജ്യത്തെ സ്വകാര്യത നിയമ ലംഘനത്തിന് ഡോക്ടറിൽനിന്ന് പിഴ ഈടാക്കിയതാണ് ഒരു കോടി രൂപ. അയൽവാസിക്ക് ഈ തുക കൈമാറുകയും ചെയ്യണം. ബ്രിട്ടീഷ് ഡോക്ടറായ ജോൺ വുഡാർഡിനാണ് ഒരു ചെറിയ ഡോർബെൽ കാമറയിലൂടെ വൻ തുക നഷ്ടമായത്.
2019ൽ കാർ മോഷണം പോയതിനെ തുടർന്ന് ഡോർെബല്ലിൽ കാമറ ഘടിപ്പിക്കുകയായിരുന്നു. ഭാവിയിൽ ഒരു മോഷണം ഉണ്ടാകാതിരിക്കാനായിരുന്നു ആ തീരുമാനം. എന്നാൽ തെന്റ സ്വകാര്യത ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി അയൽവാസി പരാതി നൽകുകയായിരുന്നു. കാമറ ഘടിപ്പിച്ചതോടെ താൻ ഏതു സമയവും നിരീക്ഷണത്തിലാണെന്നും ഇത് തന്‍റെ സ്വകാര്യതയെ ലംഘിക്കുകയാണെന്നും അവർ പരാതിയിൽ പറയുന്നു.
'കാമറ തന്‍റെ വീടിന്‍റെ മുമ്പിലുള്ളതിനാൽ തന്‍റെ സ്വകാര്യത ലംഘിക്കപ്പെടുന്നു. 24 മണിക്കൂറും താൻ നിരീക്ഷണത്തിലാണെന്ന് തോന്നുന്നു' -സ്ത്രീയുടെ പരാതിയിൽ പറയുന്നു. പരാതി കോടതിയിലെത്തിയതോടെ സ്ത്രീക്ക് അനുകൂലമായി വിധി വരികയായിരുന്നു.
'വുഡാർഡിന്‍റെ നടപടി സ്വകാര്യത ലംഘിച്ചതായി കാണുന്നു. വാതിലിലെ ഡോർബെല്ലിൽ കാമറ ഘടിപ്പിച്ചതോടെ അദ്ദേഹം അയൽവാസിയുടെ സ്വകാര്യതയെ ബുഹമാനിച്ചില്ല. അതിനാൽ ജോൺ വുഡാർഡ് അയൽവാസിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം' -ഓക്സ്ഫഡ് കൗണ്ടി കോടതി ജഡ്ജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.