representational image

കാനഡയെ ആശാങ്കയിലാഴ്​ത്തി കോവിഡിന്‍റെ ലാംഡ വകഭേദം വ്യാപിക്കുന്നു

ഒട്ടാവ: കോവിഡ്​ ലാംഡ വകഭേദം വ്യാപിക്കുന്നത്​ കാനഡയെ ആശങ്കയിലാഴ്​ത്തുന്നു. വ്യാഴാഴ്ച പുതുതായി 11 ലാംഡ കേസുകളാണ്​ രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​തതെന്ന്​ ചീഫ്​ പബ്ലിക്​ ഹെൽത്ത്​ ഓഫിസറായ ഡോ. തെരേസ ടാം പറഞ്ഞു. ലോകത്ത്​ ഏറ്റവും കൂടുതൽ മരണനിരക്കുള്ള പെറുവിലാണ്​ ലാംഡ വകഭേദം ആദ്യമായി കണ്ടെത്തിയത്​.

ലാംഡ വകഭേദം എങ്ങനെയാണ്​ പടർന്ന്​ പിടിക്കുന്നതെന്നും കോവിഡ്​ വാക്​സിനോട്​ അവ എങ്ങനെയാണ്​ പ്രതികരിക്കുന്നതെന്നും കാനഡയിലെ ആരോഗ്യ വിദഗ്​ധർ സൂക്ഷ്​മമായി നിരീക്ഷിക്കുകയാണ്​. ഇപ്പോൾ വളരെ കുറച്ച്​ ലാംഡ കേസുകൾ മാത്രമാണ്​ റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടുള്ളതെന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ച്​ വരുന്നതേയുള്ളൂവെന്നും തെരേസ പറഞ്ഞു.

ലാംഡ വകഭേദം എം ആർ.എൻ.എ വാക്​സിനുകളായ ഫൈസർ- ബയോൺടെക്​, മൊഡേണ സ്വീകരിച്ചവരിലും രോഗലക്ഷണങ്ങൾ ഉണ്ടാക്കുന്നതായി ന്യൂയോർക്ക്​ സർവകലാശാല ജൂലൈയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. അതേസമയം ഇവക്കെതിരെ ഫലപ്രദമാണെന്നാണെന്ന്​ തന്നെയാണ്​ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്​.

ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളിൽ കനത്ത നാശം വിതച്ച കോവിഡ്​ ഡെൽറ്റ വകഭേദത്തേക്കാൾ ഭീകരനായ 'ലാംഡ' വകഭേദം 30ലധികം രാജ്യങ്ങളിൽ കണ്ടെത്തിയതായി യു.കെ ആരോഗ്യ മന്ത്രാലയം ക​ഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

യു.കെയിൽ ഇതുവരെ ആറ്​ ലാംഡ കേസുകൾ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. ലാംഡ വകഭേദം ഡെൽറ്റ വകഭേദ​ത്തേക്കാൾ വിനാശകാരിയാണെന്ന്​ ഗവേഷകർ കണ്ടെത്തിയതായി 'ദ സ്റ്റാർ' റിപ്പോർട്ട്​ ചെയ്​തു.

പാൻ അമേരിക്കൻ ഹെൽത്ത്​ ഓർഗനൈസേഷൻ റിപ്പോർട്ട്​ പ്രകാരം മേയ്​, ജൂൺ മാസങ്ങളിൽ പെറുവിൽ സ്​ഥിരീകരിച്ച 82 ശതമാനം കോവിഡ്​ കേസുകളുടെയും സാംപിളുകൾ ലാംഡയുടേതാണെന്ന്​ യൂറോ ന്യൂസ്​ റിപ്പോർട്ട്​ ചെയ്​തു. ജൂൺ 30നകം എട്ട്​ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും കരീബിയൻ രാജ്യങ്ങളിലും ലാംഡ റിപ്പോർട്ട്​ ചെയ്​തതായി പി.എ.എച്ച്​.ഒ റീജ്യനൽ അഡ്വൈസർ ജെയ്റോ മെൻഡസ്​ വ്യക്തമാക്കി.

Tags:    
News Summary - Covid-19 Lambda variant Cases found in Canada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.