കോവിഡ് ​'വേട്ട' അവസാനിപ്പിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ലോകത്ത് കോവിഡ് വ്യാപനം അവസാനിച്ചിട്ടില്ലെന്നും ഇനിയും ജാഗ്രത തുടരണമെന്നും ലോകാരോഗ്യ സംഘടന. യുറോപ്പിലും ചൈന ഉൾപ്പടെയുള്ള ഏഷ്യൻ രാജ്യങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനിടെയാണ് സംഘടനയുടെ മുന്നറിയിപ്പ്. കഴിഞ്ഞയാഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ പല രാജ്യങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്.

കോവിഡിന്റെ തീവ്രത ഈ വർഷത്തോടെ അവസാനിച്ചേക്കും. എന്നാൽ, ഇക്കാര്യം പൂർണമായും വാക്സിനേഷനെ ആശ്രയിച്ചിരിക്കും. ലോകരാജ്യങ്ങൾ 70 ശതമാനം ആളുകൾക്കും വാക്സിനേഷൻ നൽകിയാൽ കോവിഡിന്റെ തീവ്രതയെ ചെറുക്കാൻ കഴിയുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ.കോവിഡിന്റെ അവസാനത്തിന് ഇനിയുമേറെ സമയം കഴിയണമെന്ന് ലോകാരോഗ്യ സംഘടന വക്താവ് മാർഗരറ്റ് ഹാരിസ് പറഞ്ഞു. ഇപ്പോൾ കോവിഡിന്റെ മധ്യത്തിലാണ് ലോകമുള്ളതെന്നും അവർ കൂട്ടിച്ചേർത്തു.

ഒരു മാസത്തോളം കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തിയതിന് ശേഷം കഴിഞ്ഞയാഴ്ച വീണ്ടും രോഗികളുടെ എണ്ണം ഉയർന്നിരുന്നു. ഒമിക്രോണും അതിന്റെ ഉപവകഭേദമായ BA.2 ആണ് ഇപ്പോഴുള്ള രോഗവർധനക്ക് കാരണം. ഇതിനൊപ്പം പല രാജ്യങ്ങളും കോവിഡ് ​നിയന്ത്രണങ്ങൾ നീക്കിയതും പ്രതിസന്ധിയാവുന്നുണ്ട്.

Tags:    
News Summary - COVID-19 pandemic is 'far from over' -WHO official

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.