ന്യൂയോർക്: കോവിഡ് കേസുകൾ കുത്തനെ വർധിക്കുകയാണെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. പ്രതിദിനം 15 ലക്ഷം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് യു.എൻ കണക്ക്. ഏഷ്യയിലാണ് കോവിഡ് വ്യാപനം കൂടുതൽ. യൂറോപ്പിൽ പുതിയ തരംഗത്തിന്റെ തുടക്കമാണ്. ചിaല രാജ്യങ്ങളിൽ കോവിഡിന്റെ തുടക്കകാലത്ത് ഉണ്ടായിരുന്നപോലെ മരണനിരക്ക് വർധിക്കുകയാണ്.
ശരാശരി നാലുമാസങ്ങളുടെ ഇടവേളയിൽ കോവിഡിന് പുതിയ വകഭേദങ്ങൾ രൂപംകൊള്ളുന്നുണ്ട്. എല്ലാ വ്യക്തികളിലും വാക്സിൻ എത്തിക്കാൻ സർക്കാറുകളും വാക്സിൻ കമ്പനികളും ശ്രദ്ധ ചെലുത്തണമെന്നും ഗുട്ടെറസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.