റോം: ഫ്രാൻസിസ് മാർപാപ്പയുടെ അടുത്ത സഹായിയും പിൻഗാമിയാകാൻ ഏറെ സാധ്യത കൽപിക്കപ്പെടുന്നയാളുമായ ഫിലിപ്പീൻ കർദിനാൾ ലൂയിസ് അേൻറാണിയോ ടാഗ്ളിന് കോവിഡ് സ്ഥിരീകരച്ചു.
വത്തിക്കാനിൽ ഉന്നത പദവികൾ വഹിക്കുന്ന ടാഗ്ൾ ആഗസ്റ്റ് 19നാണ് പോപുമായി അവസാനം സംസാരിച്ചതെന്നും പരിശോധനയിൽ പോപ്പിന് നെഗറ്റിവാണെന്നും അധികൃതർ സ്ഥിരീകരിച്ചു. 63കാരനായ കർദിനാളിന് രോഗലക്ഷണങ്ങളൊന്നുമില്ല. ഫിലിപ്പീൻസിൽ നിരീക്ഷണത്തിൽ തുടരുകയാണ്.
മനില ആർച്ച് ബിഷപ്പായിരുന്ന അദ്ദേഹം ഈ വർഷാദ്യമാണ് വത്തിക്കാനിലെത്തുന്നത്. ഏഷ്യ, ആഫ്രിക്ക ഉൾപ്പെടെ മേഖലകളിലെ കാതലിക് ചർച്ച് പ്രവർത്തനങ്ങളുടെ മേൽനോട്ടം ടാഗ്ളിനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.