ജനീവ: ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 21,200 ആയി. ഏറ്റവും നാശം വിതച്ച ഇറ്റലിയിൽ മരണസംഖ്യ 7503 ആയി ഉയർന്ന ു. ഇവിടെ 24 മണിക്കൂറിനിടെ 683 പേർ മരിച്ചു.
468,905 പേർക്കാണ് ലോകത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 114,218 പേ ർ രോഗമുക്തരായി. സ്പെയിനിൽ 656 പേരും ഫ്രാൻസിൽ 231 പേരും യു.എസിൽ 164 പേരും ഇറാനിൽ 143 പേരുമാണ് 24 മണിക്കൂറിനിടെ മരണപ്പെട്ടത്.
1063 രോഗബാധിതരുള്ള പാകിസ്താനിൽ ഒരാൾ മരിച്ചു. 91 പേർക്കാണ് ഇവിടെ പുതുതായി രോഗം കണ്ടെത്തിയത്. ഇസ്രയേലിൽ ഇന്നലെ മാത്രം 439 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 2369 ആയി. അഞ്ചുപേരാണ് ഇതുവരെ മരണപ്പെട്ടത്.
അതേസമയം, കോവിഡിെൻറ പ്രഭവകേന്ദ്രമായ ചൈനയിൽനിന്ന് ആശ്വാസവാർത്തകളാണ് പുറത്തുവരുന്നത്. രോഗത്തെ വരുതിയിലേക്ക് കൊണ്ടുവരുന്ന ഇവിടെ ആറുപേർ മാത്രമാണ് ഇന്നലെ മരിച്ചത്. 67 പുതിയ കേസുകൾ സ്ഥിരീകരിച്ചു.
ഇറ്റലിയിലും സ്പെയിനിലും യു.എസിലും കൂടി 23,000ൽ ഏറെ പേർക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ ലോകത്താകമാനം 46,333 കേസാണ് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.